പത്ത് ദിവസത്തിനുള്ളിൽ കോംഗോയിൽ കൊല്ലപ്പെട്ടത് എൺപതിലധികം ക്രൈസ്തവർ

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ പത്തു ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് എൺപതിലധികം ക്രൈസ്തവരെന്ന് റിപ്പോർട്ട്. ഇവിടെ നിന്നും നൂറുകണക്കിന് ക്രൈസ്തവരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി സഖ്യമുണ്ടെന്ന് അവകാശപ്പെടുന്ന എഡിഎഫ് തീവ്രവാദി സംഘമാണ് ആക്രമണത്തിനു പിന്നിൽ.

വർഷങ്ങളായി പ്രശ്നബാധിത മേഖലയിൽ സമാധാന സേനയും പ്രാദേശിക സൈനികരും ഉണ്ടായിരുന്നിട്ടും ദശലക്ഷക്കണക്കിന് ആളുകളെ എഡിഎഫ് കൊലപ്പെടുത്തുകയും തട്ടിക്കൊണ്ടു പോകുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്.നിരവധി ക്രൈസ്തവർ കൊല്ലപ്പെട്ട ബാബ് വിസി ഇടവക വികാരി ഒരു പ്രസ്താവനയിൽ പറഞ്ഞു: “യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും ആഘോഷിച്ചതിനു ശേഷം സമാധാനമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഈ മാസം രക്തച്ചൊരിച്ചിലിന്റെ മാസമായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് ഏപ്രിൽ മാസം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group