ആക്രമികളുടെ വെടിയേറ്റ് വൈദികൻ കൊല്ലപ്പെട്ടു

മെക്‌സിക്കോയിൽ ആക്രമികളുടെ വെടിയേറ്റ് വൈദികൻ കൊല്ലപ്പെട്ട നിലയിൽ.

സെൻട്രൽ മെക്‌സിക്കോയുടെ ഭാഗമായ മൈക്കോക്കാനിലെ കപ്പാച്ചോയി ഇടവകയിൽ സേവനം ചെയ്യുന്ന അഗസ്റ്റീനിയൻ സന്യാസസഭാംഗം ഫാ. ഹാവിയർ ഗാർസിയ വില്ലഫയാണ് ഇക്കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ക്യൂട്ട്‌സിയോ- കപ്പാച്ചോയി ഹൈവേയിൽ വാഹനത്തിനുള്ളിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

നിരവധി വെടിയുണ്ടകളേറ്റ നിലയിലായിരുന്നു മൃതദേഹം. ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മൊറേലിയയിലെ ഫോറൻസിക് മെഡിക്കൽ സർവീസിലേക്ക് കൊണ്ടുപോയി. അദ്ദേഹം ഉൾപ്പെട്ട ‘സാൻ ഫ്രാൻസിസ്‌കോ കുറൻഗ്യോ’ സമൂഹമാണ് അദ്ദേഹത്തിന്റെ മരണവിവരം ആദ്യം വെളിപ്പെടുത്തിയത്: ‘ഇന്ന് വൈകീട്ട് 6.00ന് ഹൈവേയിൽവെച്ച് ഫാ. ഫ്രേ ഹാവിയർ വില്ലഫാ വധിക്കപ്പെട്ട വിവരം അറിയിക്കുന്നു. മൊറേലിയ അതിരൂപതയിലെ കപ്പാച്ചോയുടെ ഇടവക വികാരി സമാധാനത്തിൽ വിശ്രമിക്കട്ടെ. അഗസ്തീനിയൻ സഭാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.’

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലാറ്റിൻ അമേരിക്കയിൽ കൊല്ലപ്പെട്ട എട്ടാമത്തെ വൈദികനാണ് ഇദ്ദേഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group