ആഫ്രിക്കയിൽ നടക്കുന്ന ചൂഷണം പ്രമേയമാക്കി ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ പുസ്തകം വത്തിക്കാൻ പ്രകാശനം ചെയ്തു

പാശ്ചാത്യ ശക്തികൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടത്തുന്ന ചൂഷണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചു കൊണ്ട് ഫ്രാൻസിസ് മാർ പാപ്പയുടെ പുതിയ ഗ്രന്ഥം Giu le mani dall’Africa വത്തിക്കാൻ പ്രകാശനം ചെയ്തു.

ഫ്രാന്‍സിസ് പാപ്പയുടെ കോംഗോ ദക്ഷിണ സുഡാൻ സന്ദർശനത്തിലും നടത്തിയ പ്രസംഗങ്ങളും, അനുഭവ സാക്ഷ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കിയിരിക്കുന്ന പുസ്തകo നൈജീരിയൻ എഴുത്തുകാരിയായ ചിമമണ്ട എൻഗോസി അഡിച്ചിയുടെ മുഖവുരയോടെയാണ് ഒരുക്കിയിരിക്കുന്നത്.

ആഫ്രിക്കയെ വെറുതെ വിടണമെന്നും ശ്വാസം മുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും അത് ചൂഷണം ചെയ്യാനുള്ള ഖനിയോ കൊള്ളയടിക്കാനുള്ള ഭൂമിയോ അല്ലായെന്നും ഈ വർഷമാദ്യം കോംഗോയിലെ തന്റെ സന്ദർശനവേളയിലെ ആദ്യ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. ഇതേ വാക്കുകളെ പ്രചോദനമായെടുത്താണ് കോംഗോയിലെയും സുഡാനിലെയും പ്രസംഗങ്ങളും അനുഭവസാക്ഷ്യങ്ങളും ഉൾപ്പെടുത്തി പുസ്തക രൂപത്തിൽ അനുവാചകരിലേക്കെത്തിക്കുവാൻ വത്തിക്കാൻ തീരുമാനിച്ചത്. പൈശാചികവും മൃഗീയവുമായ സംഘർഷങ്ങളാൽ തകർന്ന ഇരുരാജ്യങ്ങളിലെ ആളുകളുടെ ദുരിതപൂർണ്ണമായ ജീവിതാനുഭവങ്ങളും പുസ്തകത്തിൽ ഉൾച്ചേർത്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group