ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരിൽ വധിക്കപ്പെട്ട മൊസാറബിക് ക്രിസ്ത്യാനികളുടെ സംഘത്തെ അനുസ്മരിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത് കത്തോലിക്കാ സഭ.
കൊർഡോബ എമിറേറ്റ്സിലെ മുസ്ലീം രാജാക്കന്മാരായ അബ്ദുറമാൻ || (822-852), മുഹമ്മദ് ഒന്നാമൻ (852-886) എന്നിവരുടെ കാലത്ത് ജീവിച്ചിരുന്നവരായിരുന്നു ഈ രക്തസാക്ഷികൾ. 756-നും 929- നുമിടയിൽ ഐബീരിയൻ പെനിൻസുലയിൽ (അൽ-ആൻഡലസ്) സ്ഥാപിതമായ യൂറോപ്പിലെ അറബ് രാഷ്ട്രീയ അധിനിവേശത്തിന്റെ പ്രദേശമായിരുന്നു കോർഡോബ എമിറേറ്റ്സ്. പ്രസ്തുത പ്രദേശത്തിനുള്ളിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികളെ ‘മൊസാരബ്സ്’ എന്ന് വിളിച്ചിരുന്നു. ഹിസ്പാനിക്-വിസിഗോത്തിക് ഉത്ഭവമുള്ള, പ്രാധാന്യമുള്ള ഒരു ജനവിഭാഗമായിരുന്നു ഇവർ.
അറബ് അധിനിവേശ സമയത്ത് ഇസ്ലാമിക നിയമങ്ങളെ ധിക്കരിച്ച് ക്രൈസ്തവ വിശ്വാസം നെഞ്ചോടുചേർത്ത 48 മൊസറാബിക് ക്രിസ്ത്യാനികളുടെ വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. ഈ രക്തസാക്ഷികൾ, ഇസ്ലാം അടിച്ചേല്പിക്കുന്നതിനെ നിരാകരിക്കുന്നതിന്റെ പരസ്യപ്രഖ്യാപനങ്ങൾ നടത്തുകയും ക്രിസ്തുവിനോടുള്ള തങ്ങളുടെ വിശ്വസ്തത പ്രഖ്യാപിക്കുകയും ചെയ്തു.
രക്തസാക്ഷികളിൽ 35 പേർ പുരോഹിതന്മാരും ഡീക്കന്മാരും സന്യാസികളും ആയവരും 12 പേർ അത്മായരും ആയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group