വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ഇന്ന് മുതൽ പ്രദർശനത്തിന്

വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘പാദ്രേ പിയോ’ ഇന്നു മുതൽ (ജൂൺ രണ്ട്) യു.എസിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രേ പിയോയുടെ കഥാപാത്രത്തെയാണ്, ‘ട്രാൻസ്‌ഫോമേഴ്‌സി’ലൂടെ സുപരിചിതനായ ഷിയ ലാബ്യൂഫ് അവതരിപ്പിച്ചിരിക്കുന്നത്.

വിശുദ്ധന്റെ ജന്മനാടായ ഇറ്റലിയിലെ പുഗ്ലിയയിലായിരുന്നു ചിത്രീകരണം. ലോക മഹായുദ്ധ കാലത്ത് വിശുദ്ധ പാദ്രേ പിയോയ്ക്ക് ഉണ്ടായ ജീവിതാനുഭവങ്ങളും പഞ്ചക്ഷതം ലഭിച്ച കാലഘട്ടത്തിൽ നേരിട്ട പ്രതിസന്ധികളുമെല്ലാം സിനിമയിൽ ഇടംപിടിച്ചിട്ടുണ്ട്. ആബൽ ഫെറാരയാണ് ചിത്രത്തിന്റെ സംവിധായകൻ. വില്യം ഡാഫോയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group