ആദരാഞ്ജലികൾ.. തൃശൂർ അതിരൂപതയിലെ സീനിയർ വൈദികൻ റവ. ഫാ. ആന്റണി തെക്കിനിയത്ത് അന്തരിച്ചു.

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ആന്റണി തെക്കിനിയത്ത് (90) അന്തരിച്ചു. മൃതസംസ്കാരം ജനുവരി 28, (ഇന്ന്) ഉച്ച കഴിഞ്ഞ് 2.30 -ന് പുതുക്കാട് ഫൊറോന ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.

ജ്യേഷ്ഠസഹോദരന്റെ മകൻ തെക്കിനിയത്ത് ലോനപ്പൻ ജോസിന്റെ വസതിയിൽ രാവിലെ 9.15 മുതൽ 10.30 വരെയും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് 10.30 -ന് വീട്ടിൽ നിന്ന് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതായിരിക്കും. രാവിലെ 11 മണി മുതൽ 2.30 വരെ പുതുക്കാട് ഫൊറോന പളളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

തൃശൂർ അതിരൂപത പുതുക്കാട് ഇടവകയിലെ പരേതരായ കുഞ്ഞിപ്പാവു – കുഞ്ഞനം ദമ്പതികളുടെ മകനായി 1932 ജനുവരി 21 -നാണ് അദ്ദേഹം ജനിച്ചത്. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദിക പരിശീലനം പൂർത്തിയാക്കിയ ശേഷം 1960 മാർച്ച് 13 -ന് മാർ ജോർജ് ആലപ്പാട്ട് പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.

ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുകാരനായി ദൈവജനത്തിനായി ലൂർദ്ദ് കത്തീഡ്രൽ ഇടവകയിൽ സഹവികാരിയായി അജപാലന ശുശ്രൂഷ ആരംഭിച്ച അദ്ദേഹം ഇരിഞ്ഞാലക്കുട, പരിയാരം എന്നീ ഇടവകകളിൽ സഹവികാരിയായും വെളളാറ്റഞ്ഞൂർ, തയ്യൂർ, തിരൂർ, വെളപ്പായ, തങ്ങാലൂർ, വല്ലച്ചിറ, പല്ലിശ്ശേരി, കുരിയച്ചിറ, എരുമപ്പെട്ടി, പാത്രമംഗലം, കടങ്ങോട്, വെളളറക്കാട്, തൃപ്രയാർ, അരണാട്ടുകര, ചെവ്വൂർ, പുത്തൻപീടിക, നെല്ലിക്കുന്ന്എന്നിവിടങ്ങളിൽ വികാരിയായും തൃശൂർ ബസിലിക്ക, പഴുവിൽ എന്നിവിടങ്ങളിൽ ഫൊറോന വികാരിയായും സെന്റ് മേരീസ് ഓർഫനേജ് പ്രസ്, സെന്റ് മേരീസ് ഐ.ടി.സി. ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. പാസ്റ്ററൽ കൗൺസിൽ അംഗമായിരുന്ന അദ്ദേഹം പ്രസ്ലിറ്ററൽ കൗൺസിൽ അംഗം, സ്കൂൾ അഡ്വൈസറി അംഗം, സ്കൂൾ ഇന്റർവ്യൂ ബോർഡ് അംഗം, വിവിധ സ്കൂളുകളുടെ മാനേജർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group