രജത ജൂബിലി നിറവിൽ റുഹാലയ മേജര്‍ സെമിനാരി…

ഉജ്ജയിന്‍: രജത ജൂബിലി നിറവിൽ റുഹാലയ തിയോളജിക്കല്‍ മേജര്‍ സെമിനാരി.ആഘോഷത്തിനു തുടക്കമിട്ട് ഉജ്ജയിനി ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇന്ന് രാവിലെ നടക്കുന്ന ദിവ്യബലിയർപ്പണം നടത്തും.തുടര്‍ന്ന് എം.എസ്.ടി ഡയറക്ടര്‍ ജനറല്‍ ഫാ. ആന്റണി പെരുമാനൂരിന്റെ സാന്നിധ്യത്തില്‍ സമ്മേളനം ചേരും.സെന്റ് തോമസ് മിഷനറി സൊസൈറ്റി എന്നറിയപ്പെടുന്ന ‘മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദി അപ്പോസ്തല്‍’ സഭയുടെ പ്രധാന സെമിനാരി ആണ് റുഹാലയ. ചരിത്രപരമായും മതപരവുമായും പ്രാധാന്യമുള്ളമധ്യപ്രദേശിലെ പ്രമുഖ നഗരമായ ഉജ്ജയിന്റെ പ്രാന്തപ്രദേശത്താണ് ‘പരിശുദ്ധാത്മ ആലയം’ സ്ഥിതി ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group