ആഗോള-പ്രാദേശിക സഭകൾ തമ്മിലുള്ള ബന്ധം വിശകലനം ചെയ്‌ത്‌ സിനഡ്

പൗരസ്ത്യസഭകൾ ഉൾപ്പെടുന്ന പ്രാദേശികസഭകളും, ആഗോളസഭയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും, പൗരസ്ത്യസഭകളുടെ തനതായ്മ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്‌ത്‌ മെത്രാന്മാരുടെ സിനഡ്. സ്ത്രീകൾക്കും യുവജനങ്ങൾക്കും സഭാപ്രവർത്തനങ്ങളിൽ പ്രാധാന്യം നൽകണം. നീതിയും സമാധാനവും വളർത്തിയെടുക്കുന്നതിന് സഭയ്ക്ക് വലിയ സംഭാവനകൾ നൽകാനാകുമെന്ന് സിനഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ വത്തിക്കാൻ വാർത്താവിനിമയകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അധ്യക്ഷനും, സിനഡിന്റെ വാർത്താവിനിമയകമ്മീഷൻ പ്രസിഡന്റുമായ ഡോ. പൗളോ റുഫീനി അറിയിച്ചു. ഓരോ പ്രാദേശികസഭകളുടെയും പ്രത്യേകതകൾ കാത്തുസൂക്ഷിക്കപ്പെടേണ്ടവയാണെന്നും, അവ ആഗോളസഭയ്‌ക്കെതിരെയുള്ള ഒരു ഭീഷണിയായല്ല, സമ്മാനമായി കണക്കാക്കപ്പെടണമെന്നും സിനഡ് അഭിപ്രായപ്പെട്ടുവെന്നും, പൗരസ്ത്യ വ്യക്തിഗതസഭകൾക്കുനേരെ ലത്തീൻ സഭയിൽ നിന്ന് അനീതിപരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ചില സിനഡാംഗങ്ങൾ അഭിപ്രായപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. ലത്തീൻ സഭയ്ക്ക് ഭൂരിപക്ഷമുള്ള കുടിയേറ്റമേഖലകളിലും പൗരസ്ത്യസഭകളുടെ തനതായ്മ കാത്തുസൂക്ഷിക്കപ്പെടേണ്ടതാണെന്ന് അഭിപ്രായമുയർന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

റോമിലെയും മറ്റു പ്രാദേശിക സഭകളിലെയും സഭാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ, അധികാരവികേന്ദ്രീകരണം സംബന്ധിച്ച ചിന്തകൾ ഉയർന്നുവന്നുവെന്ന് ഡോ. റുഫീനി വ്യക്തമാക്കി. വിവിധ സഹോദരീസഭകൾ ഒരേ ദിവസം പെസഹാ ആചരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സിനഡിൽ ഇടം പിടിച്ചുവെന്നും അദ്ദേഹം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group