ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ് ദിവംഗതനായി

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബ​​റേ​​​ലി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബി​​​ഷ​​​പ് ഡോ. ​​​ആ​​​ന്‍റ​​​ണി ഫെ​​​ർ​​​ണാ​​​ണ്ട​​​സ്(86)​​ കാ​​ലം ചെ​​യ്തു.

സം​​സ്കാ​​രം ആ​​​റി​​​ന് രാ​​​വി​​​ലെ 11ന് ​​​ബ​​റേ​​​ലി സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സ്​ ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ തി​​​രു​​​ക്ക​​​ർ​​​മ്മങ്ങ​​​ൾക്കു​​​ ശേ​​​ഷം ഹാ​​​രു​​​നാ​​​ഗ്ല​​​യി​​​ലെ ക്ലെർ​​​ജി സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ ന​​​ട​​​ക്കും.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ഉ​​​ഡു​​​പ്പി ക​​​ള​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണ്. 1936 ജൂ​​​ലൈ ആ​​​റി​​​ന് ഡേ​​​വി​​​ഡ്-​​​ബ്രി​​​ജി​​​ത്ത് ദ​​​മ്പതി​​​ക​​​ളു​​​ടെ മൂ​​​ന്നു മ​​​ക്ക​​​ളി​​​ൽ മൂ​​​ത്ത മ​​​ക​​​നാ​​യി ജനിച്ചു. 1964 ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന് മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ദി​​​വ്യ​​​കാ​​​രു​​​ണ്യ കോ​​​ൺ​​​ഗ്ര​​​സ് വേ​​ള​​യി​​ൽ പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് 26 വ​​​ർ​​​ഷ​​​ത്തോ​​​ളം വാ​​​രാ​​ണ​​​സി, ഗോ​​​ര​​​ഖ്പു​​​ർ രൂ​​​പ​​​ത​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

വാ​​​രാ​​​ണ​​​സി രൂ​​​പ​​​ത​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി​​​രി​​​ക്കെ 1989 ജ​​​നു​​​വ​​​രി 19ന് ​​ബ​​റേ​​​ലി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 2014 ജൂ​​​ലൈ 11നാണ് അദ്ദേഹം വി​​​ര​​​മി​​​ച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group