തദ്ദേശീയ പ്രതിനിധി സംഘത്തെ സന്ദർശിക്കാൻ ഒരുങ്ങി മാർപാപ്പ..

കാനഡ :ദൈവാലയങ്ങൾക്കെതിരായ ആക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തദ്ദേശീയ ജനതയുടെ പ്രതിനിധിസംഘത്തെ ഫ്രാൻസിസ് പാപ്പ നേരിൽ കാണും.
കത്തോലിക്കാ സഭ നടത്തിയിരുന്ന റസിഡൻഷ്യൽ സ്‌കൂളിൽനിന്ന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ദൈവാലയങ്ങൾക്കെതിരായ ആക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ
ഈ കൂടിക്കാഴ്ച വിശ്വാസി സമൂഹത്തിന് ആശ്വാസമാകുമന്നാണ് പ്രതീക്ഷിക്കുന്നത്.
കനേഡിയൻ ബിഷപ്പുമാർക്കൊപ്പമാണ് തദ്ദേശീയ ജനതയുടെ പ്രതിനിധികൾ ഡിസംബറിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കുന്നത്.
പ്രവർത്തനം നിറുത്തിയ റസിഡൻഷ്യൽ സ്‌കൂളിൽനിന്ന് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ, ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ച സഭാനേതൃത്വം പ്രഖ്യാപിച്ചിരുന്നു.കുട്ടികളുടെ കുഴിമാടങ്ങൾ കണ്ടെത്തിയെന്ന വാർത്ത അറിഞ്ഞ്, ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടെ പാപ്പ ഖേദപ്രകടനവും നടത്തിയിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group