ടൈറ്റാനിക് കപ്പലിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട് കാണാതായ ടൈറ്റൺ അന്തർവാഹിനി കണ്ടെത്താനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കി. ഓക്സിജൻ തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൂടുതൽ കപ്പലുകളും അന്തർവാഹിനികളുമെത്തിച്ചുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പേടകം കണ്ടെത്താനായില്ലെങ്കിൽ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും.
കടലിനടയിലേക്ക് നാലു കിലോമീറ്റർ വരെ ആഴത്തിൽ (13,200 അടി) തെരച്ചിൽ തുടരുകയാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. പേടകം അവസാനമായി കാണാതായ പ്രദേശത്ത് യുഎസിലെ കണറ്റിക്കട്ട് സ്റ്റേറ്റിനോളം വിസ്തൃതിയിലാണ് കുഞ്ഞു പേടകത്തിനായി തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group