2024-ൽ ആചരിക്കുന്ന 110-ാം ലോക കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനാചരണത്തിന്റെ പ്രമേയം പ്രഖ്യാപിച്ച് വത്തിക്കാൻ.
‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്നതാണ് ഈ വർഷത്തെ പ്രമേയം. സമഗ്ര മാനവവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററി ആണ് പ്രമേയം പ്രസിദ്ധീകരിച്ചത്.
“സഭയുടെ സഞ്ചാരപരമായ മാനത്തെ അഭിസംബോധന ചെയ്യുന്നതും നമ്മുടെ കുടിയേറ്റ സഹോദരീ സഹോദരന്മാരിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് ഈ പ്രമേയ“മെന്ന് സമഗ്ര മാനവവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ലോകദിനം ആചരിക്കുന്നത്. 1914-ലാണ് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ദിനം ആദ്യമായി ആഘോഷിച്ചത്. സംഘർഷം, പീഡനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയാൽ കുടിയിറക്കപ്പെട്ടവരെ ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിന് ലോകമെമ്പാടുമുള്ള കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group