തളിപ്പറമ്പിൽ വച്ച് നടന്ന ലവ് ജിഹാദ് സംബന്ധിച്ച പഠനശിബിരവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദം ഉയർന്നിരിക്കുന്നത്. ഈ സെമിനാറിന് ഫാദർ നോമ്പിൾ നേതൃത്വം നൽകി എന്നതാണ് അഡ്വ.ജയശങ്കരൻ അച്ചനെതിരെ ചൊടിപ്പിച്ചത്. ക്രിസ്ത്യൻ പെൺകുട്ടികൾ അന്യമതസ്ഥരെ കാണുമ്പോൾ വഴിമാറി നടക്കാൻ ഉപേദശം നൽകുകയാണ് ഈ സെമിനാറിൽ പരാമർശിക്കപ്പെട്ടത് എന്നാണ് അഡ്വക്കറ്റ് ജയശങ്കറിന്റെ വാദം. എന്നാൽ ഇതിനു മറുപടിയുമായിട്ടാണ് ഫാ.നോബിൾ പാറക്കൽ അദ്ദേഹത്തിന്റെ ഫേസ് ബുക്കിൽ വീഡിയോയിൽ പങ്കുവെച്ചു, അറിവില്ലായ്മ ആഭരണവും പുച്ഛം സ്ഥായിഭാവവും ആക്കി കൊണ്ടു നടക്കുകയാണ് അഡ്വ. ജയശങ്കർ എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ വിമർശനം ഫാദർ ആരംഭിക്കുന്നത്. കൺമുന്നിലും കയ്യെത്തും ദൂരത്തുമുള്ള അനുഭവ സാക്ഷ്യങ്ങളുടെ വെളിച്ചത്തിലാണ് ലവ് ജിഹാദിനെതിരെ ശബ്ധമുയർത്തുന്നത് . പ്രതീക്ഷയും ആല്മവിശ്വാസവും നഷ്ടപ്പെട്ടവരുടെ ഗദ്ഗദങ്ങൾക്കു ചെവിയോർക്കുകയാണ് വൈദീകരുടെ കടമ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. തങ്ങളുടെ സമുദായത്തോട് ഇത്തരം വിഷയങ്ങളിൽ ക്രിയാത്‌മകമായി സംവദിക്കുവാൻ കഴിയും എന്നതിൽ ഈന്തപ്പഴത്തിന്റെ രുചി നുകരുന്ന ആരും അസ്വസ്ഥപ്പെടേണ്ട കാര്യം ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവർ തമ്മിലുള്ള വാക്പോരാട്ടം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group