ഈശോ എന്ന നാമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

    ഈശോ’ എന്ന നാമം സ്വർഗ്ഗം നിശ്ചയിച്ച നാമമാണ് ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയോട്, പിറക്കാൻ പോകുന്ന ശിശുവിന് ‘ഈശോ” എന്ന് പേരിടണമെന്ന് ആവശ്യപ്പെടുന്നു. ഈശോ എന്നത് കർത്താവായ ദൈവം സ്വർഗ്ഗത്തിൽ നിന്ന് നിശ്ചയിച്ച നാമമാണെന്ന് ഈ വചനത്തിൽ നിന്നും അതിനാൽ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഈ നാമത്തിന്റെ ശക്തി ദൈവവചനത്തിന്റെ ശക്തിയാണ്.

    ‘ഈശോ’ എന്ന നാമം വി. യൗസേപ്പിതാവ് വിളിച്ച നാമം

    മറ്റൊരർത്ഥത്തിൽ ഈശോയ്ക്ക് പേരിട്ടത് വളർത്തുപിതാവായ വി. യൗസേപ്പാണ്. ഗബ്രിയേൽ ദൂതന്റെ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ശിശുവിന് ‘ഈശോ’ എന്നു പേരിട്ടു. കാരണം അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും.

    ഈശോയ്ക്ക് ഇമ്മാനുവേൽ എന്നും പേരുണ്ട്

    നൂറ്റാണ്ടുകളായി ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ് വി. മത്തായി സുവിശേഷത്തിലെ ഈ വാക്യം, “കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ “ഇമ്മാനുവേൽ’ എന്നു വിളിക്കപ്പെടും എന്ന് പ്രവാചകൻ മുഖാന്തരം കർത്താവ് അരുളിച്ചെയ്തത്. നിവൃത്തിയാകാനാണ് ഇത് സംഭവിച്ചത്.

    പിന്നെ എന്തിനാണ് അവന് ഈശോ എന്ന് പേരിട്ടത്? ഈശോ എന്നാൽ ‘രക്ഷ’ എന്നതിനാൽ, ഇമ്മാനുവൽ ഈ രക്ഷയുടെ കാരണത്തെ പ്രതിനിധീകരിക്കുന്നു. അത് – ദൈവപുത്രനിലെ ദൈവികവും മാനുഷികവുമായ സ്വഭാവങ്ങളുടെ ഐക്യമാണ് എന്ന് വി. തോമസ് അക്വിനാസ് വിശദീകരിക്കുന്നു.

    ഏശയ്യാ 9:6-ൽ പറയുന്നു. ശക്തനായ ദൈവം, നിത്യനായ പിതാവ്. സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും – ഈശോ എന്ന നാമത്തിന്റെ ഫലങ്ങളെക്കുറിച്ചാണ് ഈ വചനത്തിൽ വ്യക്തമാക്കുന്നത് .

    ‘ഈശോ’ എന്നത് ഒരു പുതിയ നാമമാണ്

    ഏശയ്യാ 6:22 -ൽ പറയുന്നുണ്ട്. ഈശോ എന്ന നാമം ഒരു പുതിയ നാമമാണെന്ന്. എന്നാൽ ഈശോ എന്ന പേര് പുതിയതല്ല. യേശുവിനു മുമ്പും ശേഷവും പലപ്പോഴും ജോഷ്വ ‘ എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്. ആ ജോഷ്വകളെല്ലാം ഒരു പ്രത്യേകവും താൽക്കാലികവുമായ അർത്ഥത്തിൽ രക്ഷകരായിരുന്നു. എന്നാൽ ആത്മീയവും സാർവത്രികമായ രക്ഷയുടെ അർത്ഥത്തിൽ ഈ
    പേര് ക്രിസ്തുവിന് അനുയോജ്യമാണ്. അതിനാൽ അതിനെ ഒരു പുതിയ പേര് എന്നു വിളിക്കുന്നുവെന്ന് വി. തോമസ് അക്വിനാസ് വിശദീകരിക്കുന്നു. ‘ഹവ്വാ’ എന്നാൽ ജീവിച്ചിരിക്കുന്ന എല്ലാവരുടെയും അമ്മ എന്ന് അർത്ഥം വരുന്നതു പോലെ, അബ്രഹാം എന്നാൽ പല ജാതികളുടെ പിതാവ് പത്രോസ് എന്നാൽ പാറ’, ‘ഈശോ
    എന്നാൽ കർത്താവ്,
    രക്ഷകൻ എന്നാണ് അർത്ഥം.

    ‘ഈശോ’ എന്ന നാമം വിശുദ്ധമാണ്

    യഹൂദന്മാർക്ക് പേരുകളുടെ പവിത്രതയോട് വലിയ ബഹുമാനമുണ്ട് – പ്രത്യേകിച്ച് ദൈവത്തിന്റെ നാമം ഉച്ചരിക്കാൻ പോലും അവരെ നിയമം അനുവദിച്ചിരുന്നില്ല. അങ്ങയുടെ നാമം പൂജിതമാകണമേ എന്ന് പിതാവിനോട് പ്രാർത്ഥിക്കാൻ പഠിപ്പിച്ചുകൊണ്ട് ഈശോ ഈ പാരമ്പര്യം നമുക്ക് കൈമാറി. ഈശോ ത്രീത്വത്തിലെ രണ്ടാമത്തെ വ്യക്തിയായതിനാൽ, അവന്റെ നാമവും വിശുദ്ധമാണ്. വി. പൗലോസ് പറയുന്നു. യേശുവിന്റെ നാമത്തിൽ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലുള്ള എല്ലാ മുട്ടുകളും മടങ്ങും. ഈശോ എന്ന നാമം
    സർവരുടെയും മേലും അധികാരമുള്ള നാമമാണ്.

    കുരിശിൽ വിജയം വരിച്ച നാമം..

    വി ജോൺ പോൾ രണ്ടാമൻ ഈശോ എന്ന നാമം രക്ഷയുടെ നാമമായി മാറിയത് എങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട്. ഈശോ എന്ന പേര് അവന്റെ മരണശിക്ഷയുടെ ന്യായീകരണമായി കുരിശിൽ എഴുതിയിരിക്കുന്നു – യഹൂദന്മാരുടെ രാജാവായ ഈശോ അവൻ ലോകത്തെ രക്ഷിച്ചപ്പോൾ, അവന്റെ പേര് ലോകത്തിന്റെ രക്ഷകയായി .

    ഈശോ എന്നത് സൗഖ്യത്തിന്റെ നാമം

    സുന്ദരകവാടത്തിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന മുടന്തനോട് വി. പത്രോസ് പറയുന്നുണ്ട്. “വെള്ളിയോ, സ്വർണ്ണമോ എന്റെ കയ്യിലില്ല. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക. ഈ ഒരു വാചകത്തിൽ ആ മുടന്തൻ സുഖം പ്രാപിക്കുകയാണ്. അതിനാൽ ഈശോ
    എന്ന നാമം സൗഖ്യത്തിന്റെ നാമമാണ്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group