സമാധാനം പുലരാൻ നഗരവീഥിയിലൂടെ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

സാന്താക്രൂസ്: ബൊളിവിയായിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് സമാധാനം പുലരാൻ വേണ്ടി സാന്താക്രൂസ് നഗരവീഥിയിലൂടെ നടത്തിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ വിശ്വാസപൂർവ്വം പങ്കെടുത്തത് ആയിരങ്ങൾ.

ബൊളിവിയായുടെ നഗരവീഥികളെ ഭക്തിസാന്ദ്രമാക്കിക്കൊണ്ടായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നത്. വളരെ അസ്വസ്ഥകരമായ അന്തരീക്ഷമാണ് ഇപ്പോൾ സാന്താക്രൂസിലുള്ളത്.

വിശപ്പടക്കാൻ ഭക്ഷണമോ വാഹനമോടിക്കാൻ ഇന്ധനമോ ഇല്ലാത്ത അവസ്ഥ. ജനങ്ങളുടെയും വീടുകളുടെയും കണക്കെടുപ്പ് പൂർത്തിയാക്കാത്തതുമായി ബന്ധപ്പെട്ടാണ് സംഘർഷം ആരംഭിച്ചത്. തെരുവുവീഥികൾ കലാപഭരിതമായപ്പോഴാണ് സമാധാനത്തിന് വേണ്ടി ദിവ്യകാരുണ്യ പ്രദക്ഷിണം നടത്താൻ സഭ തീരുമാനിച്ചത്.

ഡൊമിനിക്കൻ വൈദികരും രൂപതയിലെ എപ്പിസ്ക്കോപ്പൽ വികാറും ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നല്കി. ബൊളീവിയായുടെ വരും ദിനങ്ങൾ സമാധാനപൂരിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group