ഹെയ്തിയിൽ അനാഥാലയത്തിൽ അതിക്രമിച്ചു കയറിയ അക്രമികൾ മൂന്ന് സന്യാസിനിമാരെ തട്ടിക്കൊണ്ടുപോയി. തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന്റെ 80% നിയന്ത്രിക്കുന്ന ക്രിമിനൽ സംഘങ്ങളാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. രാജ്യത്ത് കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ ഈ ക്രിമിനൽ സംഘങ്ങളുടെ ആക്രമണങ്ങൾ കൂടുതൽ വഷളാക്കുകയാണ്.
വത്തിക്കാൻ ന്യൂസ് പറയുന്നതനുസരിച്ച്, തട്ടിക്കൊണ്ടുപോകലിന്റെ വാർത്ത വെളിപ്പെടുത്തിയത് കാരിഫോർ- ഫ്യൂലെസിലെ സെൻ്റെ -ജെറാർഡ് ഇടവകയിലെ മുൻ ഇടവക വികാരിയായ ഫാദർ ഗിൽബർട്ട് പെൽട്രോപ്പാണ്. അദ്ദേഹം പറയുന്നതനുസരിച്ച്, സായുധരായ ആളുകൾ ലാ മഡലീൻ അനാഥാലയത്തിലേക്ക് അതിക്രമിച്ചു കയറി, അവിടെ ക്ലൂണി, സെന്റ് ജോസഫ് സന്യാസിനീ സമൂഹത്തിലെ മൂന്ന് സന്യാസിനിമാരെയാണ് തട്ടിക്കൊണ്ടു പോയത്.
ഫെബ്രുവരി 23-ന്, സേക്രഡ് ഹാർട്ട് സമൂഹത്തിലെ ആറ് അംഗങ്ങളെ തട്ടിക്കൊണ്ടുപോയിരുന്നു. അവരെ ഇതുവരെയും മോചിപ്പിച്ചിട്ടില്ല
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group