ഇത്തവണ ഫ്രാൻസിസ് മാർപാപ്പയുടെ പെസഹാ വ്യാഴാഴ്ചത്തെ തിരുക്കർമ്മങ്ങൾ വനിതാ ജയിലിൽ

ഇത്തവണ പെസഹാ വ്യാഴാഴ്ചത്തെ തിരുക്കർമ്മങ്ങൾ വനിതാ ജയിലിൽ നടത്താൻ ഫ്രാൻസിസ് പാപ്പ. റോമിലെ റെബിബിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വനിതാ ജയിലിലാണ് പാപ്പ തിരുക്കർമ്മങ്ങൾ നടത്തുന്നത്. ജയിൽ ജീവനക്കാരുമായും തടവുകാരുമായും ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും.

ഫ്രാൻസിസ് മാർപാപ്പ മുൻപും പെസഹാ വ്യാഴാഴ്ചകളിൽ തടവുകാരെയും അഭയാർത്ഥികളെയും രോഗികളെയും നിസ്സഹായരെയും സന്ദർശിക്കുകയും അവരോടൊത്ത് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. അവരിൽ 12 പേരുടെ പാദങ്ങൾ പാപ്പ കഴുകുകയും ചെയ്യാറുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group