ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ആധാറുകളാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.
നിങ്ങളുടെ മേല്‍വിലാസമോ, ജനന തീയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തണമെങ്കില്‍ ജൂണ്‍ 14 വരെ സമയമുണ്ട്. ജൂണ്‍ 14ന് ശേഷം പുതുക്കുന്നതിന് ഓണ്‍ലൈനിലും ഫീസ് ഈടാക്കിയേക്കും.
10 വര്‍ഷത്തിലേറെയായി തങ്ങളുടെ ആധാര്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്ത പൗരന്മാരോട് അവരുടെ ഐഡന്റിഫിക്കേഷനും വിലാസ തെളിവും ഓണ്‍ലൈനായി https://myaadhaar.uidai.gov.in/ എന്ന വിലാസത്തില്‍ 2023 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 14 വരെ അപ്‌ലോഡ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനുമാണ് യുഐഡിഎഐ ആവശ്യപ്പെടുന്നത്. ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നല്‍കണം.
മുഴുവൻ ആധാര്‍ കാര്‍ഡ് ഉടമകളും ഓരോ 10 വര്‍ഷം കൂടുമ്ബോഴും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പേര്, ജനന തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങള്‍ മാറ്റേണ്ട ആവശ്യമുണ്ടെങ്കില്‍, തീര്‍ച്ചയായും ഓണ്‍ലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം. ബയോമെട്രിക് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം.
മാത്രമല്ല, കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കുട്ടിക്ക് 15 വയസ്സ് തികയുമ്പോൾ ഉപയോക്താക്കള്‍ എല്ലാ ബയോമെട്രിക് വിവരങ്ങളും മറ്റ് വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group