പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കമാസം :പതിമൂന്നാം ദിവസം.

ദൈവമേ, അങ്ങ് പരി. കന്യകയെ അങ്ങേ മാതാവായി തെരഞ്ഞെടുത്ത് മഹത്വപ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. അങ്ങേയ്ക്കു ഞങ്ങള്‍ കൃതജ്ഞത പറയുന്നു.ദൈവജനനീ, അങ്ങ് സര്‍വ്വസൃഷ്ടികളിലും ഉന്നതയത്രേ.ഞങ്ങള്‍ അവിടുത്തെ മഹത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ ഹീനതയെ മനസ്സിലാക്കുന്നു.അവിടുത്തെ അനുകരിച്ചു കൂടുതല്‍ വിശുദ്ധി പ്രാപിച്ച് അങ്ങേ ദിവ്യസുതന്റെ യഥാര്‍ത്ഥ അനുഗാമികളായിത്തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ.സര്‍വ്വോപരി ഞങ്ങള്‍ക്ക് ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങേ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ… ലോകസമാധാനവും മാനവകുലത്തിന്റെ മാനസാന്തരവും ഐക്യവും സാധിച്ച് തിരുസ്സഭ വിജയം വരിക്കുന്നതിനുള്ള കൃപ ലഭിച്ചു തരേണമേ…. ആമേൻ…. 1 സ്വര്‍ഗ്ഗ.1 നന്മ. 1 ത്രിത്വ. സുകൃതജപം: ഉണ്ണീശോയെ ഉദരത്തില്‍ സംവഹിച്ച മാതാവേ, അങ്ങേ തിരുക്കുമാരനെ ഹൃദയത്തില്‍ സംവഹിക്കുവാന്‍ കൃപ ചെയ്യണമേ…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group