സുവിശേഷവൽക്കരണം നവമാധ്യമങ്ങളിലൂടെ

ഈ കാലഘട്ടത്തിൽ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നവമാധ്യമങ്ങളെ സുവിശേഷവൽക്കരിക്കുകയെന്നതാണ്.
നവമാധ്യമ രംഗം മനുഷ്യജീവിതത്തിന്റെ ഭാഗമായ ഈ കാലഘട്ടത്തിൽ
ഇതുവഴി ധാരാളം ദുരുപയോഗംങ്ങളും നടക്കുന്നുണ്ട്. എന്നാൽ ഇതിനെല്ലാം പരിഹാരo നവമാധ്യമരംഗത്തെ പൂർണമായി സുവിശേഷവൽക്കരിക്കുക മാത്രമാണെന്നും , കൂടാതെ യുവത്വത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാൻ നവമാധ്യമങ്ങൾ വൻ സ്വാധീനം ചെലുത്തുമെന്നും പോന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷനുകളുടെ (PIME) മിഷനറിയായ ഫാദർ ഏസ് വാൽഡെസ് പറഞ്ഞു. ഇൻറർനെറ്റ് ലോകത്ത് സുവിശേഷവത്ക്കരണ വെല്ലുവിളിയോട് പ്രതികരിക്കുന്ന ബ്രസീലിയൻ സഭ നടപ്പാക്കിയ നടപടികളെക്കുറിച്ചും ഫാദർ പറഞ്ഞു. ബ്രസീലിൽ വളരെ വ്യാപകമാണ് നവമാധ്യമങ്ങളുടെ ഉപയോഗം രാജ്യത്തെ പുതിയ റിപ്പോർട്ട് അനുസരിച്ച് മൊത്തം ജനസംഖ്യയുടെ 70% വരുന്ന 150 ദശലക്ഷം ആളുകൾ വെർച്വൽ, ഡിജിറ്റൽ ലോകത്താണ്.അതിനാൽ തന്നെ സുവിശേഷവൽക്കരണം സാധ്യമാകാൻ നവമാധ്യമങ്ങളെ വേണ്ടവിധം ഉപയോഗിക്കണമെന്നും ഫാദർ ഏസ് വാൽഡെസ് ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group