റഷ്യ – യുക്രൈൻ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളെയും മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കുവാൻ ഒരുങ്ങി ഫ്രാൻസിസ് മാർപാപ്പ.
മാർച്ച് 25 ന് വൈകുന്നേരം അഞ്ചു മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചായിരിക്കും ചടങ്ങുകൾ .അതേ ദിവസം തന്നെ അതേ തിരുകർമ്മങ്ങൾ ഫാത്തിമായിലും നടക്കും.കർദിനാൾ ക്രാജേസ്ക്കിയാണ് ഫാത്തിമായിൽ വിമലഹൃദയ സമർപ്പണം നടത്തുന്നത്. ഇന്നലെയാണ് ഇതു സംബന്ധിച്ച് പ്രസ്താവന വത്തിക്കാൻ പുറപ്പെടുവിച്ചത്.
1984 മാർച്ച് 25 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ചിരുന്നു . മാർച്ച് 25 മാതാവിന്റെ മംഗളവാർത്താ തിരുനാൾ കൂടിയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group