അതിഥിത്തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യo ഉറപ്പുവരുത്തണം : മാർ മാത്യു മൂലക്കാട്ട്

കോട്ടയം : അതിഥിത്തൊഴിലാളികൾക്ക് തൊഴിൽ സുസ്ഥിരതയും മെച്ചപ്പെട്ട ജീവിതസാഹചര്യവും ആരോഗ്യസുരക്ഷയും ഉറപ്പു വരുത്തണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട്.

ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി അതിഥിത്തൊഴിലാളികൾക്കായി നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കിയ മെഡിക്കൽ കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും സഹോദരരാണെന്ന ചിന്തയിൽ സാഹോദര്യത്തോടെ മുൻപോട്ടു പോകാൻ കഴിയണമെന്നും ബിഷപ്പ് പറഞ്ഞു.അതിരമ്പുഴ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group