ഇന്ന് രാത്രി എട്ടരമുതല്‍ ഒമ്ബതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്‌ഇബി. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും ഒരു മണിക്കൂര്‍ ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം.
ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തില്‍ 190ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ ,സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച് പങ്കുചേരുന്നു. ഈ വര്‍ഷം മാര്‍ച്ച് 23 ന് ഭൗമ മണിക്കൂര്‍ ആചരിക്കാനാണ് ആഹ്വാനം. കനത്ത ചൂടും വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്നതും കണക്കിലെടുത്ത് വലിയ പ്രസക്തിയാണ് ഇത്തവണത്തെ ഭൗമ മണിക്കൂര്‍ ആചരണത്തിന് ഉള്ളതെന്നും കെഎസ്‌ഇബി ഓര്‍മ്മിപ്പിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group