മാര്‍ത്തോമ്മാ സഭയ്ക്ക് പുതിയ രണ്ട് സഫ്രഗന്‍ മെത്രാപ്പൊലീത്തമാർ

പത്തനംതിട്ട: മാർത്തോമ്മാ സഭയുടെ പുതിയ രണ്ടു സഫ്രഗൻ മെത്രാപ്പൊലീത്തമാരായി സീനിയർ ബിഷപ്പുമാരായ ഡോ. യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നിവരെ തിരഞ്ഞെടുത്തു.
ഡോ. തിയഡോഷ്യസ്‍ മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ തിരുവല്ലയിൽ ചേർന്ന സഭാ സിനഡാണ് . പുതിയ സഫ്രഗൻ മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുത്തത്.
തിരുവല്ല പുലാത്തീൻ അരമന ചാപ്പലിൽ തിയഡോഷ്യസ്‍ മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നാളെ 9 മണിക്ക് നടക്കുന്ന ദിവ്യബലിമധ്യേ ഇരുവരുടെയും സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും.
സഭയിലെ മറ്റ്‌ എപ്പിസ്‌കോപ്പമാര്‍ സഹകാര്‍മ്മികരായിരിക്കും കൂടാതെ
ചെന്നൈ ചെട്പെട്ട് മാർത്തോമ്മാ പള്ളി വികാരി റവ. ജോർജ് മാത്യുവിനെ വികാരി ജനറൽ ആക്കികൊണ്ടുള്ള l സ്ഥാനാരോഹണവും നാളെ നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group