പൗലോസ് ദ്വിതീയൻ ബാവായുടെഅനുസ്മരണ സമ്മേളനം: ജൂലൈ19

മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായുടെ വേർപാടിൽ അനുശോചിച്ചുകൊണ്ട് ഫോമാ അനുസ്മരണ സമ്മേളനം ജൂലൈ19 ന് നടക്കും.
ജൂലൈ 19 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാത്രി 9 നു ചേരുന്ന സമ്മേളനത്തിൽ അമേരിക്കയിലും ഇന്ത്യയിലുമുള്ള നിരവധി പ്രമുഖർ പങ്കു ചേരുമെന്ന് പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ് പറഞ്ഞു.
സമൂഹത്തിലെ പാവപ്പെട്ടവരുടെയും ഉന്നമനത്തിനു വേണ്ടിയുള്ള കാരുണ്യ സേവന പദ്ധതികൾ നടപ്പിലാക്കിയ മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായുടെ വേർപാട് സഭയ്ക്കും സമൂഹത്തിനും തീരാനഷ്ടമാണെന്നും ഫോമാ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group