കത്തോലിക്കാ വിരുദ്ധ നിലപാടുകളിൽ തിരുത്തൽ ആവശ്യം അഭ്യർത്ഥനയുമായി ടൈലര്‍ രൂപതാധ്യക്ഷൻ

Tyler Diocesan with request for correction in anti-Catholic stances.

ടെക്സാസ്: കത്തോലിക്കാ പ്രബോധനങ്ങളോട് നിഷേധാത്മക നിലപാട് പുലർത്തുന്നതിൽ നിന്നും പിന്മാറണമെന്നും ഭ്രൂണഹത്യ, സ്വവർഗ്ഗവിവാഹം മുതലായ വിഷയങ്ങളിൽ കത്തോലിക്ക സഭയുടെ നിലപാടുകളോടുള്ള അവഗണനയിൽ മാറ്റം വരുത്തണമെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് കത്തോലിക്കാ മെത്രാന്റെ അഭ്യർത്ഥന. ടെക്സാസിലെ ടൈലര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ജോസഫ് എഡ്വാര്‍ഡ് സ്ട്രിക്ക്ലാന്‍ഡ് നവംബർ 19 -നാണ് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥന നടത്തിയത്. അബോര്‍ഷന്‍ നിയമ വിധേയമാക്കുന്നതിനെയും സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തെയും പിന്തുണക്കുന്ന നടപടികൾ ജോ ബൈഡന്‍ സ്വീകരിക്കുന്നതിനെയും വിവിധ അമേരിക്കൻ ക്രൈസ്തവ സംഘടനകൾ എതിർത്തിരുന്നു. ഇത്തരം വിഷയങ്ങളിൽ അനുകൂല നിലപാടുകൾ പ്രസിഡന്റ് സ്വീകരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രോലൈഫ് അനുകൂലികളും പ്രതിഷേധം അറിയിച്ചിരുന്നു.

ബിഷപ്പ് ജോസഫ് എഡ്വാര്‍ഡിന്റെ ട്വീറ്റില്‍ ഇങ്ങനെ കുറിച്ചു “സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മക്കുമായി വിവാഹം, ഗര്‍ഭഛിദ്രം എന്നീക്കാര്യങ്ങളിലെ കത്തോലിക്കാ പ്രബോധനങ്ങളോടുള്ള വിയോജിപ്പില്‍ അനുതപിക്കണമെന്ന് ഒരു മെത്രാനെന്ന നിലയില്‍ ഞാന്‍ ബൈഡനോട് അപേക്ഷിക്കുന്നു. അദ്ദേഹം നമ്മുടെ നാട്ടിലെ പരമോന്നത പദവിയിലേറുവാനിരിക്കെ ദൈവം വെളിപ്പെടുത്തിത്തന്ന സത്യത്താല്‍ നയിക്കപ്പെടേണ്ടതാണ്. സത്യം കണ്ടെത്തുവാന്‍ ഞാന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും”.

ബിഷപ്പ് സ്ട്രിക്ക്ലാന്‍ഡ് നയിക്കുന്ന ടൈലര്‍ രൂപതയുടെ വെബ് പേജില്‍ കഴിഞ്ഞ മെയ് മാസം “ധാര്‍മ്മികതയുമായി യോജിച്ച കത്തോലിക്കാ പൗരത്വം” എന്ന വിഷയത്തിൽ നിരവധി ബ്ലോഗുകളുടേയും പോസ്റ്റുകളുടേയും നീണ്ട പരമ്പരതന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു കത്തോലിക്ക മതവിശ്വാസിയായ ജോ ബൈഡന്റെ സഭാ വിരുദ്ധ നിലപാടുകൾ അദ്‌ഭുതപ്പെടുത്തുന്നതാണെന്ന് അമേരിക്കൻ ബിഷപ്പ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. ‘അബോര്‍ഷന്‍ നേരിട്ട് പ്രചരിപ്പിക്കുന്ന ആരുംതന്നെ നമ്മുടെ സമൂഹത്തെ നയിക്കുവാന്‍ യോഗ്യരല്ലെന്നും ജീവന്റേയും, ജനിക്കുവാനിരിക്കുന്ന ശിശുക്കളുടേയും അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ മാത്രമേ കത്തോലിക്കരെന്ന നിലയില്‍ നമുക്ക് അംഗീകരിക്കുവാനും സഹായിക്കുവാനും കഴിയുകയുള്ളൂ’ എന്നും ബിഷപ്പ് എഡ്വാര്‍ഡ് സ്ട്രിക്ക്ലാന്‍ഡ് ബ്ലോഗ്‌ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group