ഇന്ത്യക്കാർക്ക് വിസ-ഓൺ-എറൈവൽ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷകരമായ നടപടിയുമായി യുഎഇ. വിസ-ഓണ്‍-എറൈവല്‍ പോളിസിയില്‍ പരിഷ്കരണം വരുത്തിയതോടെയാണ് ഇന്ത്യൻ പൗരന്മാർക്കും ഗുണം ചെയ്യുന്ന മാറ്റമുണ്ടായത്.

ഇനി മുതല്‍ യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് 14 ദിവസത്തെ visa-on-arrival നല്‍കുമെന്ന് യുഎഇ അറിയിച്ചു.

അമേരിക്ക, യുകെ, അതുമല്ലെങ്കില്‍ ഏതെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ വിസയോ പെർമനന്റ് റെസിഡന്റ് കാർഡോ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇയില്‍ visa-on-arrival ലഭിക്കും. യുഎഇയിലെ ഇന്ത്യൻ മിഷൻ ആണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചിരിക്കുന്നത്. യോഗ്യരായ ഇന്ത്യക്കാർക്ക് യുഎഇയില്‍ എത്തിയതിന് ശേഷം വിസ ലഭ്യമാകുന്നതാണ്. 14 ദിവസത്തെ വിസ ഓണ്‍ എറൈവല്‍ കാലയളവ് ആവശ്യമെങ്കില്‍ നീട്ടി നല്‍കുകയും ചെയ്യും.

യുഎഇയിലെ ടൂറിസം മേഖലയ്‌ക്ക് ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ഏകദേശം 3.5 ദശലക്ഷം ഇന്ത്യൻ പൗരന്മാർ യുഎഇയിലുണ്ടെന്നാണ് കണക്ക്. ഇന്ത്യ-യുഎഇ ബന്ധം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഏറ്റവും മികച്ച നിലയിലാണ് മുന്നോട്ടു പോകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m