ആത്മഹത്യകള്‍ക്ക് തടയിടാന്‍ ഹോപ്പ് ഫോര്‍ ലൈഫ് പദ്ധതിയുമായി പ്രോലൈഫ്

ആത്മഹത്യകള്‍ക്ക് തടയിടാന്‍ ഹോപ്പ് ഫോര്‍ ലൈഫ് പദ്ധതിയുമായി സീറോ മലബാര്‍ സഭ പ്രോലൈഫ് ആപ്പസ്‌തോലെറ്റ്.

പ്രതിസന്ധിയിൽ പ്രത്യാശ നൽകുവാൻ ഓരോ വ്യക്തികളും പരിശ്രമിക്കണമെന്നും ജീവനെ സ്നേഹിക്കുകയും ആദരിക്കുകയും സംരക്ഷിക്കുകയും വേണമെന്നും സമിതി വ്യക്തമാക്കി. ജീവിതം ദൈവത്തിൻെറ ദാനമാണ്.ഏതവസ്ഥയിലും ജീവിതം സംരക്ഷിക്കുവാൻ പരിശ്രമിക്കണം.വിഷമിക്കുന്നവർക്ക് പ്രത്യാശ, മാർഗനിർദേശങ്ങൾ, ഉചിതമായ സഹായം നൽകുവാൻ എല്ലാവരും പരിശ്രമിക്കണം.

ഈ ശുശ്രുഷയിൽ ആത്മാർത്ഥമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്നവരുടെ സേവനം ആവശ്യമാണ്. വിവിധ ഗ്രാമങ്ങളിൽ, ജില്ലകളിൽ പ്രവർത്തിക്കുവാൻ സമയം, സാഹചര്യം ഉള്ളവർ വിളിക്കുക.ആവശ്യമുള്ളവർക്ക് പരിശീലനവും നൽകുന്നതാണെന്ന് സമിതി അറിയിച്ചു.

സാബു ജോസ്, എറണാകുളം 9446329343 എന്ന നമ്പറിൽ ബന്ധപ്പെടുക


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group