ക്രൈസ്‌തവ വിശ്വാസികൾക്ക് നേർക്ക് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് യുസിഎഫ്.
2023ൽ മാത്രം 733 ആസൂത്രിത അതിക്രമങ്ങളാണ് ക്രൈസ്തവർക്കു നേരേ രാജ്യത്തുണ്ടായത്. ശരാശരി പ്രതിമാസം 61 ക്രൈസ്തവർ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ആക്രമിക്കപ്പെടുന്നുണ്ട്. മണിപ്പൂർ വിഷയം കണക്കിലെടുത്താൽ ഈ സംഖ്യ ഇനിയും ഉയരും. 361 ആക്രമണ സംഭവങ്ങളാണ് ക്രൈസ്‌തവർക്കെതിരേ 2024ൽ ഇതുവരെ നടന്നിട്ടുള്ളത്. ആസൂത്രിത ആക്രമണങ്ങളും അസഹിഷ്‌ണുതയും ക്രൈസ്‌തവർക്കു നേരേ വർദ്ധിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.
ഛത്തീസ്ഗഡിലാണ് ക്രൈസ്‌തവർക്കു നേരേ ഏറ്റവും കൂടുതൽ അതിക്രമം അരങ്ങേറിയത്. 96 പേർ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ 92 പേരും ആക്രമിക്കപ്പെട്ടു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പല വാർത്തകളും വ്യാജമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പലരും ആക്രമിക്കപ്പെടുന്നതെന്നും നിവേദനത്തിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m