ഫ്രാൻസിസ് പാപ്പായുമായി ഉക്രേനിയൻ ആർച്ചു ബിഷപ്പ് കൂടിക്കാഴ്ച നടത്തി

വത്തിക്കാൻ സിറ്റി :ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് ഫ്രാൻസിസ് മാർപാപ്പയുമായും റോമൻ കൂരിയയിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. നവംബർ ഏഴിന് റോമിൽ വെച്ചായിരുന്നു കുടിക്കാഴ്ച്ച.

ഫെബ്രുവരി 24- ന് റഷ്യ അതിന്റെ പൂർണ്ണമായ അധിനിവേശം ആരംഭിച്ചതിനു ശേഷം ആർച്ചുബിഷപ്പ് ആദ്യമായിട്ടാണ് ഉക്രൈനു പുറത്ത് സഞ്ചരിക്കുന്നത്.

മാർച്ചിൽ, കൈവിനു പുറത്തുള്ള ഇർപിൻ പട്ടണത്തിലെ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ പള്ളിയുടെ മുൻഭാഗം തകർത്ത ഖനിയുടെ ഒരു ഭാഗം ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനമായി അർച്ച് ബിഷപ്പ് നൽകുകയും ചെയ്തു.

ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയിൽ നിന്നുള്ള ഒരു പത്രക്കുറിപ്പ് അനുസരിച്ച്, ആർച്ചുബിഷപ്പ് കൊണ്ടുവന്ന ഈ ഖനിയുടെ കഷണങ്ങൾ വളരെ പ്രതീകാത്മകമായ ഒരു സമ്മാനമായിരുന്നു. കാരണം, ഉക്രൈനിനെതിരായ റഷ്യൻ ആക്രമണം നടന്ന ആദ്യത്തെ ‘രക്തസാക്ഷി പട്ടണങ്ങളിൽ’ ഒന്നായിരുന്നു ഇർപിൻ നഗരം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group