ആത്മ 2021 സംസ്ഥാന ഡയറക്ടർസ് അനിമേറ്റേഴ്‌സ് മീറ്റ് നടന്നു.

KCYM സംസ്ഥാന സമിതിയുടെ 2021  പ്രവർത്തന വർഷത്തെ കർമപദ്ധതി ആവിഷ്കരിക്കാനും പ്രവർത്തനങ്ങൾ വിലയിരുത്തുനുമായി “ആത്മ 2021”-  സംസ്ഥാന ഡയറക്ടർസ് ആനിമേറ്റേഴ്‌സ് മീറ്റ് നടന്നു.യുവജന ശുശ്രൂഷ രംഗത്ത് ആത്മീയമായി നേതൃത്വം നൽകുന്ന ഡയറക്ടർ മാരുടെയും ആനിമേറ്റർ സിസ്റ്റർ മാരുടെയും സംയോക്താ യോഗം കോട്ടയം രൂപതയുടെ ആതിഥേയത്തിൽ കഴിഞ്ഞ ദിവസം ചൈതന്യ പാസ്റ്റർ സെന്ററിൽ  വെച്ചാണ് നടന്നത് . കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ അഭിവാദ്യ ഗീവർഗീസ്  മാർ അപ്രീം ഉദഘാടനം ചെയ്ത യോഗത്തിൽ “ദി ആർട് ഓഫ് മെന്ററിങ് ദി യൂത്ത് ” എന്ന വിഷയത്തെ കുറിച്ച KCYM ലാറ്റിൻ ഡയറക്ടർ ഡോ. ജിജോ ആരത്രക ക്ലാസ്സ് നയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group