സാമ്പത്തിക സംവരണ വിധി സ്വാഗതാർഹം : കത്തോലിക്ക കോൺഗ്രസ്സ്

കൊച്ചി : മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ത്തു ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ശ​​​രി​​​വ​​​ച്ച സു​​​പ്രീം കോ​​​ട​​​തി​​ വി​​​ധി നീ​​​തി​​​യു​​​ടെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ്‌ ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി.

ജാ​​​തി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​വ​​​ര​​​ണം ന​​​ൽ​​​കു​​​മ്പോ​​​ൾ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​രി​​​ലെ അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രു​​​ന്നു. പു​​​തി​​​യ വി​​​ധി വ​​​ന്ന​​​തോ​​​ടെ ഇ​​​തി​​​ന് മാ​​​റ്റം വ​​​രും. ജാ​​​തി​​​യ​​​ല്ല നീ​​​തി​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മെ​​​ന്ന് സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെന്ന് യോഗം വിലയിരുത്തി.

പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ്‌ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ ​ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group