ഐക്യം സംഘർഷത്തെക്കാൾ ശ്രേഷ്ഠമെന്ന് ഫ്രാൻസിസ് പാപ്പാ

 ക്രിസ്തീയ ഐക്യത്തിനായി പ്രാർത്ഥന വാരത്തിനു തുടക്കമിട്ട് പരിശുദ്ധ പിതാവ്. എല്ലാവരും ഐക്യത്തിൽ കഴിയുക എന്ന യേശുക്രിസ്തുവിന്റെ അഭിലാഷം പൂർണമാക്കാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ വിശ്വാസികളോട് അഭ്യർത്ഥിച്ചു. എയ്ഞ്ചലസിലെ ഞായറാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രാർത്ഥനാ വാരം ആരംഭിക്കുന്ന ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ അനുസ്മരിപ്പിച്ചു. തന്റെ സ്നേഹത്തിൽ വസിച്ച് ഫലം പുറപ്പെടുവിക്കണമെന്ന ഈശോയുടെ പ്രാർത്ഥനയാണ് ഇക്കൊല്ലത്തെ പ്രാർത്ഥനാവാരം ഉയർത്തിക്കാട്ടുന്നതെന്നും പരിശുദ്ധ പിതാവ് വീണ്ടും ഓർമിപ്പിക്കുന്നു.     മറ്റ് ദേവാലയങ്ങളുടെയും കത്തോലിക്ക കൂട്ടായ്മകളുടെയും പ്രാതിനിധ്യത്തിൽ ജനുവരി 25 ഓടുകൂടി സെന്റ് പോൾ ബസിലിക്കയിൽ വച്ച് സന്ധ്യാ പ്രാർത്ഥനയോടെ കൂടെ പ്രാർത്ഥനാ വാരത്തിന്റെ സമാപനാഘോഷം നടത്തപ്പെടുമെന്നും പാപ്പാ അറിയിച്ചു. ക്രിസ്തുവിന്റെ അഭിലാഷം സഫലമാകുന്നതിനായി ഒന്നുചേർന്ന് സംഘർഷം വെടിഞ്ഞ് ഐക്യത്തിൽ പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്. അനേകം വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഈ ചട്ടം സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഫലങ്ങൾ പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസിസ് പാപ്പാ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group