സഭയുടെ ഐക്യത്തിന്റെ അടയാളമാണ് വി.കുർബാന :മാര്‍ റാഫേല്‍ തട്ടില്‍

പരിശുദ്ധ കുര്‍ബാനയാണ് സഭയുടെ ഐക്യത്തിന്റെ അടയാളമെന്ന് ഉദ്ബോധിപ്പിച്ച് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.

35 ാമത് പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷനില്‍ സന്ദേശo നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്‍.

നമുക്കെല്ലാം ദൈവം ഒരുപാട് വരങ്ങള്‍ നല്കിയിട്ടുണ്ട്. ഈ വരങ്ങള്‍ ഉജ്ജ്വലിപ്പിക്കാനും അതനുസരിച്ച് കര്‍ത്താവിന്റെ മൗതികശരീരം പടുത്തുയര്‍ത്താനും നമുക്ക് കഴിയണം. ഞാന്‍ പത്തുവര്‍ഷമായി മിഷനിലായിരുന്നു. എന്താണ് മിഷന്‍ പ്രവര്‍ത്തനമെന്ന് പലരും ചോദിക്കാറുണ്ട്. ഞാനും നിങ്ങളും കര്‍ത്താവിന്റെ ജീവിക്കുന്ന സാക്ഷികളാകുന്നതാണ് മിഷന്‍പ്രവര്‍ത്തനം. ഞാനും നിങ്ങളും കര്‍ത്താവിനെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍, തര്‍ജ്ജമയില്ലാത്ത സാക്ഷികളായി മാറുന്നതാണ് മിഷന്‍പ്രവര്‍ത്തനം.

തൃശൂരില്‍ മദര്‍ തെരേസ വന്നപ്പോള്‍ മദറിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യാനുളള മഹാഭാഗ്യം എനിക്കാണ് ലഭിച്ചത്. ഒരുലക്ഷം ആളുകള്‍ അന്നു കൂടിയുണ്ടായിരുന്നു. മദര്‍ പ്രസംഗിക്കുന്നതിന് മുമ്പ് എന്നെ അടുത്തുവിളിച്ച് എന്നോട് പറഞ്ഞു, ‘അച്ചോ എന്റെ സ്വരം വളരെ ദുര്‍ബലമാണ്. ഒരുപക്ഷേ അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അങ്ങനെ തോന്നുകയാണെങ്കില്‍ കൈ ഉയര്‍ത്തിക്കാണിച്ചാല്‍ മതി, ഞാന്‍ പറഞ്ഞത് ആവര്‍ത്തിച്ചുകൊള്ളാം.’

മദറിന്റെ ചുണ്ട് അനങ്ങിയാല്‍ മതി ഞാന്‍ തര്‍ജ്ജമ ചെയ്തുകൊള്ളാം എന്നായി ഞാന്‍. മദര്‍ പ്രസംഗം തുടങ്ങി; ഞാന്‍ തര്‍ജ്ജമയും. അപ്പോള്‍ അവിടെ കൂടിയിരുന്ന ഒരു ലക്ഷം പേര്‍ ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞു. ആ അച്ചനോട് തര്‍ജ്ജമയൊന്ന് നിര്‍ത്താന്‍ പറയൂ. മദര്‍ പറയുന്നത് ഞങ്ങള്‍ക്ക് മനസ്സിലാവുന്നുണ്ട്. ഇതാണ് യഥാര്‍ത്ഥ സാക്ഷ്യം. സാക്ഷ്യമെന്ന് പറയുന്നത് തര്‍ജ്ജമയില്ലാത്ത, തര്‍ജ്ജമ ആവശ്യമില്ലാത്ത ജീവിതസാക്ഷ്യമാണ്.

പരിശുദ്ധാത്മാവിന്റെ പുതിയ പന്തക്കുസ്തയാണ് കരിസ്മാറ്റിക് പ്രസ്ഥാനം. കരിസ്മാറ്റിക് പ്രസ്ഥാനത്തിന് കേരളമണ്ണില്‍ നേതൃത്വം കൊടുത്തത് പോട്ട ആശ്രമമാണ്. കരിസ്മാറ്റിക് പ്രസ്ഥാനം അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സാര്‍വത്രികസഭയോട് പറഞ്ഞ ഒരു കാര്യമുണ്ട് പന്തക്കുസ്ത ഇന്നലെയോ, എവിടെയോ നടന്ന ഒരു സംഭവമല്ല. ഇന്നും സഭയില്‍ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നത പരിശുദ്ധാത്മാവിന്റെ ഇടപെടലിന്റെ അത്ഭുതമാണ്. പരിശുദ്ധാത്മാവ് ഇന്നും സഭയില്‍ ഇടപെടുന്നുണ്ട്. പന്തക്കുസ്ത എന്തെങ്കിലും അവസാനിച്ചതിന്റെ ഓര്‍മ്മപുതുക്കലല്ല. ഒരിക്കലും അവസാനിക്കാത്ത പരിശുദ്ധാത്മാവിന്റെ ഇടപെടലിന്റെ, നവീകരണത്തിന്റെ, വരദാനങ്ങളുടെ കുത്തൊഴുക്കാണ് കരിസ്മാറ്റിക് മൂവ്‌മെന്റ്.

കേരളസഭ കടന്നുപോകുന്ന ഒരുപാട് പ്രതിസന്ധികളുടെ നടുവിലും കേരളത്തിലെ കത്തോലിക്കരും ക്രൈസ്തവരും ഇവിടുത്തെ പള്ളിയും ഒക്കെ ഇന്നും വേരു ചീയാതെ, കട പുഴകിവീഴാതെ നിലനില്ക്കുന്നുണ്ടെങ്കില്‍ അത് കര്‍ത്താവിന്റെ, പരിശുദ്ധാത്മാവിന്റെ, കരിസ്മാറ്റിക് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.

നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നത പരിശുദ്ധാത്മാവിന്റെ ഇടപെടലിന്റെ അത്ഭുതമാണ്. പരിശുദ്ധാത്മാവ് ഇന്നും സഭയില്‍ ഇടപെടുന്നുണ്ട്. പന്തക്കുസ്ത എന്തെങ്കിലും അവസാനിച്ചതിന്റെ ഓര്‍മ്മപുതുക്കലല്ല. ഒരിക്കലും അവസാനിക്കാത്ത പരിശുദ്ധാത്മാവിന്റെ ഇടപെടലിന്റെ, നവീകരണത്തിന്റെ, വരദാനങ്ങളുടെ കുത്തൊഴുക്കാണ് കരിസ്മാറ്റിക് മൂവ്‌മെന്റ്.

കേരളസഭ കടന്നുപോകുന്ന ഒരുപാട് പ്രതിസന്ധികളുടെ നടുവിലും കേരളത്തിലെ കത്തോലിക്കരും ക്രൈസ്തവരും ഇവിടുത്തെ പള്ളിയും ഒക്കെ ഇന്നും വേരു ചീയാതെ, കട പുഴകിവീഴാതെ നിലനില്ക്കുന്നുണ്ടെങ്കില്‍ അത് കര്‍ത്താവിന്റെ, പരിശുദ്ധാത്മാവിന്റെ, കരിസ്മാറ്റിക് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.

പോട്ട ആശ്രമത്തിലൂടെ നവീകരിക്കപ്പെട്ട മനുഷ്യരുടെ കണക്കെടുത്താല്‍ എത്രയധികമുണ്ടെന്നോ! പോട്ട ധ്യാനങ്ങളിലൂടെ, വിന്‍സെന്‍ഷ്യന്‍ സഭ നടത്തിയിട്ടുള്ള പോപ്പൂലര്‍ മിഷന്‍ ധ്യാനങ്ങളിലൂടെ ഇത് അവസാനിക്കാത്ത പന്തക്കുസ്തയുടെ അനുഭവമായി മാറിയിരിക്കുന്നു. നമ്മള്‍ അതിനെ സ്വീകരിക്കണം. പെരുന്നാളുകളും ഓര്‍മ്മകളും വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്നതുപോലെ പന്തക്കുസ്ത ആണ്ടുവട്ടത്തിലെ ഒരു ദിവസം മാത്രം ആഘോഷിക്കുന്ന ഓര്‍മ്മയല്ല പന്തക്കുസ്ത അവസാനിച്ചാല്‍ സഭ അവസാനിക്കും. പന്തക്കുസ്ത തുടരുന്നതാണ് സഭയുടെ ജീവസ്. സഭ ജീവിക്കുന്നത് പന്തക്കുസ്തായിലൂടെയാണ്.

ലൂക്കായുടെ സുവിശേഷത്തിലെ 24-ാം അധ്യായം അവസാന ഭാഗം വളരെ മനോഹരമായ ഒന്നാണ്. ജെറുസലേം വിട്ട് എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കഥയാണ് അവിടെ പറയുന്നത്. ജറുസലേമിലാണ് കര്‍ത്താവിന്റെ മരണം നടന്നത്. ഉത്ഥാനം നടന്നതും പന്തക്കുസ്ത നടന്നും അവിടെയാണ്. അതുകൊണ്ടാണ് കര്‍ത്താവ് ശിഷ്യന്മാര്‍ക്ക് വലിയൊരു മുന്നറിയിപ്പ നല്കിയിരുന്നത് കര്‍ത്താവിന്റെ ആത്മാവ് നിങ്ങളില്‍ വന്നു നിറയുവോളം നിങ്ങള്‍ ജെറുസലേം വിട്ടുപോകരുത് എന്ന്. ജെറുസലേം എന്ന വാക്കിന് പല അര്‍ത്ഥങ്ങളുണ്ട്, അതൊരു സഥലമാണ്. സഭാപിതാക്കന്മാര്‍ നല്കുന്ന മറ്റൊരു വലിയ അര്‍ത്ഥം ജെറുസലേം എന്നത് സഭയാണ് എന്നതാണ്. അതുകൊണ്ട് ജെറുസലേം വിട്ടുപോകരുത് എന്നതിന് വിട്ടുപോകരുത് എന്ന്. ജെറുസലേം എന്ന വാക്കിന് പല അര്‍ത്ഥങ്ങളുണ്ട്, അതൊരു സഥലമാണ്. സഭാപിതാക്കന്മാര്‍ നല്കുന്ന മറ്റൊരു വലിയ അര്‍ത്ഥം ജെറുസലേം എന്നത് സഭയാണ് എന്നതാണ്. അതുകൊണ്ട് ജെറുസലേം വിട്ടുപോകരുത് എന്നതിന് അര്‍ത്ഥം നിങ്ങള്‍ സഭയോട് ചേര്‍ന്നുനില്ക്കണം എന്നാണ്. സഭവിട്ടു നിങ്ങള്‍ പോകരുത്. സഭയുടെ കൂട്ടായ്മ, സഭയുടെ കൗദാശികമായ ശക്തി, സഭയുടെ വിശുദ്ധന്മാരുടെ വലിയ കൂട്ടുത്തരവാദിത്തം.. ഇതൊന്നും നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ നിങ്ങള്‍ ജെറുസലേം വിട്ടുപോകരുത്. കര്‍ത്താവ് നമുക്ക് നല്കിയിരിക്കുന്ന വലിയ നിര്‍ദ്ദേശമാണ് അത്. കര്‍ത്താവിന്റെ ആത്മാവ് നിറയുവോളം നിങ്ങള്‍ ജെറുസേലം വിട്ടുപോകരുത്.

സഭയ്ക്കു കുറവുകളുണ്ടാവാം, പ്രതിസന്ധികളുണ്ടാവാം. പക്ഷേ പ്രതിസന്ധികളുടെയെല്ലാം നടുവിലും കര്‍ത്താവ് ഇളക്കുന്ന ബെദ്‌സെയ്ഥാ കുളമാണ് കര്‍ത്താവിന്റെ സഭ. അവിടെയാണ് കര്‍ത്താവ് സൗഖ്യം നല്കുന്നത്. അവിടെയാണ് കര്‍ത്താവ് ശക്തിനല്കുന്നത്. അവിടെയാണ് കര്‍ത്താവ് നമ്മെ പടുത്തുയര്‍ത്താന്‍ വിളിക്കുന്നത്.

അസ്സീസിയിലെ ഫ്രാന്‍സിസിനെ കര്‍ത്താവ് വിളിച്ച്ത് ഒറ്റക്കാര്യത്തിനാണ്. നീ എന്റെ സഭ പുതുക്കിപ്പണിയുക. സഭയുടെ കുറവുകള്‍ കാണുമ്പോള്‍ നിങ്ങള്‍ അന്ധാളിക്കരുത്. സഭയുടെ കുറവുകള്‍ കാണുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു ഓര്‍മ്മപ്പെടുത്തലുണ്ട് കുറവുകളുള്ള സഭയെ പുതുക്കിപ്പണിയാന്‍ കര്‍ത്താവ് എന്നെ വിളിക്കുന്നു. കര്‍ത്താവിന് എന്നെ ആവശ്യമുണ്ട്….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m