ഫിയാത്ത് മിഷൻ അഞ്ചാമത് ജിജിഎം ഏപ്രിൽ 10 മുതൽ

മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക എന്ന ലക്ഷ്യതോടെ
ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ജിജിഎം(ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ) മിഷൻ കോൺഗ്രസിന് കാഹളം മുഴങ്ങി.

2024 ഏപ്രിൽ 10 മുതൽ 14 വരെ തൃശൂർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ വച്ച് അഭിവന്ദ്യ പിതാക്കന്മാരുടെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്ന ജിജിഎം എന്ന ഈ അന്തർദ്ദേശീയ സംഗമം മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും കേരളസഭയ്ക്ക് ലഭിക്കുന്ന അവസരമാണ്. അഖിലേന്ത്യാതലത്തിൽ, മിഷൻ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന വിവിധ മിഷൻകേന്ദ്രങ്ങൾ തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളോടു കൂടിയ അതിവിപുലമായ എക്സിബിഷൻ, മിഷനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർക്കായി മലയാളത്തിലും ഇംഗ്ലീഷിലും സംഘടിപ്പിക്കുന്ന മിഷൻ ധ്യാനം, വ്യത്യസ്ത സംസ്കാരത്തിലുള്ള മിഷൻ കേന്ദ്രങ്ങൾ അവതരിപ്പിക്കുന്ന ‘കൾച്ചറൽ എക്സ്ചേഞ്ച്’ പരിപാടികൾ ഉണ്ടായിരിക്കും.

വിവിധ റീത്തുകളിലുള്ള പിതാക്കന്മാരുമായി തുറന്ന് സംസാരിക്കാൻ വേദിയൊരുക്കുന്ന ‘മീറ്റ് ദ ബിഷപ്പ് ’ തുടങ്ങി നിരവധി പരിപാടികളാണ് അഞ്ചാമത് ജിജിഎം മിഷൻ കോൺഗ്രസിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വിവിധ റീത്തുകളിലെ അഭിവന്ദ്യപിതാക്കന്മാരുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിവിധ ഭാഷകളിലുള്ള വിശുദ്ധബലിയോടെ ആരംഭിക്കുന്ന മിഷൻ കോൺഗ്രസിൽ വൈദികർ, സിസ്റ്റേഴ്സ്,ബൈബിൾ എഴുതി പൂർത്തിയാക്കിയവർ, സെമിനാരിക്കാർ, അത്മായ ശുശ്രൂഷകർ, കാറ്റികിസം അധ്യാപകർ, കാറ്റികിസം വിദ്യാർത്ഥികൾ, യുവാക്കൾ, ജോലിയിൽ നിന്നും വിരമിച്ചവർ, ഹിന്ദി സംസാരിക്കുന്നവർ, വലിയ കുടുംബങ്ങൾ, ഡോക്ടേഴ്സ് തുടങ്ങിയവർക്കായി വ്യത്യസ്ത കൂട്ടായ്മകൾ വിവിധ ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നു.

സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഏപ്രിൽ പത്താം തീയതി രാവിലെ 9 മണിക്ക് വിശുദ്ധ ബലിയർപ്പിച്ച് ആരംഭിക്കുന്ന അഞ്ചാമത് ജിജിഎം മിഷൻ കോൺഗ്രസിൽ കർദ്ദിനാൾ എമിരത്തൂസ് ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് ടോണി നീലങ്കാവിൽ, ആർച്ച് ബിഷപ്പ് ജോൺ മൂലേച്ചിറ, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ, ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ, ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് വിക്ടർ ലിംഗ് ദോ, ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ, ബിഷപ്പ് ജോൺ തോമസ്, ബിഷപ്പ് പി.കെ. ജോർജ്, ബിഷപ്പ് തോമസ് പുല്ലോപ്പള്ളിൽ, ബിഷപ്പ് ജെയിംസ് തോപ്പിൽ, ബിഷപ്പ് വിൽബർട്ട്, ബിഷപ്പ് സിൽവസ്റ്റർ പൊന്നു മുത്തൻ, ബിഷപ്പ് വർഗീസ് ചക്കാലക്കൽ, ബിഷപ്പ് അലക്സ് വടുക്കുതല, ബിഷപ്പ് വർഗീസ് ചക്കാലക്കൽ തുടങ്ങി നിരവധി പിതാക്കന്മാർ ദിവ്യബലി അർപ്പിക്കാനും മറ്റു പരിപാടികൾക്ക് നേതൃത്വം നൽകാനും മിഷൻ കോൺഗ്രസിലുണ്ടായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group