പ്രതിസന്ധികളിൽ വി. ചാൾസ് ഡി ഫൂക്കോൾഡിന്റെ ആത്മീയത സഹായിച്ചിട്ടുണ്ട് : മാർപാപ്പാ

പ്രതിസന്ധികളിൽ കടന്നുപോകേണ്ടി വന്നപ്പോൾ വി. ചാൾസ് ഡി ഫൂക്കോൾഡിന്റെ ആത്മീയത തന്നെ സഹായിച്ചിട്ടുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പാ.

മെയ് 18-ന് വി. ചാൾസ് ഡി ഫൂക്കോൾഡ് സ്പിരിച്വൽ ഫാമിലി അസോസിയേഷനിലെ അംഗങ്ങളുമായി വത്തിക്കാനിൽ നടന്ന പൊതുസദസ്സിൽ സംസാരിക്കുകയായിരുന്നു പാപ്പാ.

“വി. ചാൾസ് ഡി ഫൂക്കോൾഡിന്റെ ആത്മീയത പ്രതിസന്ധികളെ തരണം ചെയ്യാനും കർത്താവിനോട് കൂടുതൽ അടുക്കാനും ലളിതമായ ഒരു ക്രിസ്തീയ ജീവിതരീതി കണ്ടെത്താനും എന്നെ സഹായിച്ചു. ഞാൻ ഈ വിശുദ്ധനോട് നന്ദി പറയുകയും അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. വി. ചാൾസ് ഡി ഫൂക്കോൾഡ് വിശ്വാസത്തിന്റെ അനിവാര്യതയും സാർവ്വത്രികതയും ലോകത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞ പ്രവാചകനാണ്. വിനയത്തിന്റെയും, ദരിദ്രരുമായി പങ്കുവയ്ക്കുന്നതിന്റെയും പാതയിൽ നാം ക്രിസ്തുവിനെ അനുകരിക്കുന്നത് ദൈവത്തെ ഏറെ പ്രീതിപ്പെടുത്തുന്നുവെന്ന് ഈ വിശുദ്ധൻ നമുക്ക് കാണിച്ചു തരുന്നുവെന്നും മാർപാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group