വി. അൽഫോൻസാമ്മയുടെ തിരുനാളിന് ഒരുങ്ങി മംഗലാപുരം കങ്കനാടി നഗരം

മംഗലാപുരം : കർണാടക മംഗലാപുരം കങ്കനാടി സെന്റ് അൽഫോൻസാ ഫെറോന ചർച്ചിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി.ജനുവരി 26 മുതൽ ഫെബ്രുവരി 5 വരെയാണ് തിരുനാൾ.

വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ സംയുക്തമായാണ് ഇവിടെ കൊണ്ടാടുന്നത്. ദീപാലങ്കൃതവാദ്യമേളങ്ങളോടു കൂടിയ തിരുനാൾ പ്രദക്ഷിണവും,വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥം തേടിയുള്ള പ്രത്യേക നൊവേന പ്രാർത്ഥനയും, തിരുനാൾ ദിനത്തിലെ നേർച്ച ഭക്ഷണവും ഇവിടുത്തെ പ്രത്യേകതയാണ്.

പ്രധാന തിരുനാൾ ദിനങ്ങളായ ഫെബ്രുവരി നാലിന് ദിവ്യബലി അർപ്പിക്കുന്നത് റവ. ഫാ തോമസ് പറേകാട്ടിലും, ഫെബ്രുവരി അഞ്ചാം തീയതി ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് റവ. ഫാ മാത്യു ആലപ്പാട്ടും, ചേർന്നാണ്.

സീറോ മലബാർ സഭയുടെ മിഷൻ പാരമ്പര്യം ഉൾക്കൊണ്ടുകൊണ്ട് ബെൽത്തങ്ങാടി രൂപതയുടെ കീഴിൽ രൂപീകൃതമായ കങ്കനാടി സെന്റ് അൽഫോൻസാ ഫെറോന ചർച്ച് വികാരി റവ. ഫാ മാണി വെളുത്തേടത്ത്പറമ്പിലിന്റെ നേതൃത്വത്തിൽ
അനേകർക്ക് അഭയ കേന്ദ്രമായും വിശ്വാസത്തിന്റെ സാക്ഷ്യമായും നിലകൊള്ളുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group