ഭീതിപരത്തി പലതരം പനികള്‍; രോഗികള്‍ പെരുകുന്നതോടെ തലപുകഞ്ഞ് ആരോഗ്യ വകുപ്പ്

കൊച്ചി : കേരളത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഡെങ്കിപ്പനിയും എലിപ്പനിയും,എച്ച്‌1 എന്‍1, വർദ്ധിക്കുന്നു.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പനി വാർഡുകൾ നിറഞ്ഞിരിക്കുകയാണ് ഇതോടെ ആരോഗ്യവകുപ്പ് പ്രതിസന്ധിയും ആയിരിക്കുകയാണ്.

ശനിയാഴ്ച പതിമൂവായിരത്തിലധികം പേര്‍ ചികിത്സ തേടി. 13,257 പേരാണ് പനി ബാധിച്ച്‌ ചികിത്സയില്‍ ഉള്ളത്. ഏറ്റവുമധികം രോഗികള്‍ ഉള്ളത് മലപ്പുറത്താണ്. 2110 രോഗികളാണ് മലപ്പുറത്ത് പനി ബാധിച്ച്‌ ചികിത്സയിലുള്ളത്.

തിരുവനന്തപുരം, പാലക്കാട്, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പനിബാധിതരുടെ എണ്ണം ആയിരത്തിനു മുകളില്‍ തന്നെ തുടരുകയാണ്. ഒരു പനിയും നിസ്സാരമാക്കരുത് എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന കണക്കുകള്‍.ഡെങ്കിപ്പനികേസുകളിലും വര്‍ധനവുണ്ട്. 296 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ ഉള്ളത്. അതില്‍ 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഒരു ഡെങ്കിപ്പനി മരണവും ഇന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എലിപ്പനി കേസുകളുടെ എണ്ണം പത്താണ്. കഴിഞ്ഞ ഒരാഴ്ച്ചത്തെ കണക്കുമാത്രം പരിശോധിച്ചാല്‍ എണ്‍പതിനായിരത്തില്‍പരം ആണ് പനിബാധിതര്‍ ഉള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെത്തി ചികിത്സ തേടുന്നവരുടെ കണക്ക് മാത്രമാണ് ഇത്തരത്തില്‍ പുറത്തു വരുന്നത് എന്നതും ആശങ്കാജനകമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group