പൗരസ്ത്യ സഭകളുടെ സഹായത്തിന് നന്ദി പറഞ്ഞ് മാർപാപ്പ

വത്തിക്കാൻ : വേദനകളിലൂടെ കടന്നു പോകുന്ന യുക്രൈൻ, തുർക്കി, എറിത്രിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പൗരസ്ത്യ സഭകൾ നൽകുന്ന മാനുഷിക സഹായത്തില്‍ കൃതജ്ഞത അർപ്പിച്ച് ഫ്രാന്‍സിസ് മാർപാപ്പ.

“Reunion of Aid Agencies for the Oriental Churches”എന്ന സംഘടനയുടെയും യുവജന കൂട്ടായ്മയുടെയും പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റോമിൽ എത്തിയവർക്ക് സന്ദേശം നല്‍കി സംസാരിക്കുകയായിരിന്നു പാപ്പ.

ലോകമെമ്പാടും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പൗരസ്ത്യ സഭകൾക്കായുള്ള സഹായ ഏജൻസികൾ ഒരുമിച്ചു വരുന്നതിനും, പൗരസ്ത്യ സഭകൾക്കായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ മാനുഷിക വിഭാഗം നൽകുന്ന സജീവമായ ഐക്യദാർഢ്യത്തിനും ഉദാരതയ്ക്കും നന്ദിയര്‍പ്പിക്കുകയാണെന്ന് പാപ്പ പറഞ്ഞു.

തുറന്ന ഹൃദയത്തോടെ ദൈവവചനം കേൾക്കുകയും നമ്മുടെ സ്വന്തം പദ്ധതികളാലല്ല, മറിച്ച് എല്ലാ മനുഷ്യരെയും ആശ്ലേഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ദൈവത്തിന്റെ കാരുണ്യ പദ്ധതിയിൽ പ്രകാശിക്കാനും നയിക്കാനും നമ്മെ അനുവദിക്കുകയും ചെയ്യുന്നത് അനുഗ്രഹപ്രദമാണെന്നും മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group