ജൂബിലി വർഷത്തിൽ തുറക്കപ്പെടുന്ന “വിശുദ്ധ വാതിലുകൾ” സംബന്ധിച്ച് വിശദീകരണം നൽകി വത്തിക്കാൻ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തീഡ്രൽ ദേവാലയങ്ങളിലും, ദേശീയ, അന്തർദേശീയതീർത്ഥാടന കേന്ദ്രങ്ങളിലും 2025-ലെ ജൂബിലി വർഷവുമായി ബന്ധപ്പെട്ട് “വിശുദ്ധ വാതിലുകൾ” തുറക്കാനുള്ള സാധ്യതകളെക്കുറിച്ച് ഉയർന്നുവന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വിശദീകരണമേകി, സുവിശേഷവത്കരണത്തിനായുള്ള റോമൻ ഡികാസ്റ്ററി. ലോകത്തെ സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട അടിസ്ഥാനചോദ്യങ്ങൾക്കായുള്ള വിഭാഗമാണ് ഓഗസ്റ്റ് ഒന്നാം തീയതി വ്യാഴാഴ്ച നൽകിയ വിശദീകരണക്കുറിപ്പിലൂടെ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത കൊണ്ടുവന്നത്

സ്‌പേസ് നോൺ കൊൺഫൂന്തിത്” എന്ന ഔദ്യോഗികരേഖ വഴി ഫ്രാൻസിസ് പാപ്പാ നൽകിയ നിർദ്ദേശമനുസരിച്ച്, വിശുദ്ധ പത്രോസിന്റെ ബസലിക്കയിലും, മറ്റ് മൂന്ന് പേപ്പൽ ബസലിക്കകളിലും, പാപ്പായുടെ പ്രത്യേക ആഗ്രഹപ്രകാരം ഒരു ജയിലിലുമായിരിക്കും “വിശുദ്ധ വാതിലുകൾ” തുറക്കപ്പെടുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള റോമൻ ഡികാസ്റ്ററി വ്യക്തമാക്കി. വിശുദ്ധ പത്രോസിന്റെ ബസലിക്കയ്ക്ക് പുറമെ, റോമിൽത്തന്നെയുള്ള വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്ക, മേരി മേജർ ബസലിക്ക, റോമൻ മതിലിന് പുറത്തുളള വിശുദ്ധ പൗലോസിന്റെ ബസലിക്ക എന്നീ പേപ്പൽ ബസലിക്കകളിലായിരിക്കും, സഭ ജൂബിലിയോടനുബന്ധിച്ചുള്ള “വിശുദ്ധ വാതിലുകൾ” തുറക്കുക


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m