പാലസ്തീൻ അഭയാർത്ഥികൾക്ക് സഹായഹസ്തവുമായി വത്തിക്കാൻ

പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള സഹായ ഹസ്തവുമായി വത്തിക്കാൻ.

പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു. എൻ. റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസിക്ക് വത്തിക്കാൻ തുടർന്നും സംഭാവന ഉറപ്പു നൽകി.
ഐക്യരാഷ്ട്രസഭയിലെ വത്തിക്കാനിലെ സ്ഥിരം നിരീക്ഷകൻ ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയ. ന്യൂയോർക്കിൽ, നടന്ന യു. എൻ. ആർ. ഡബ്ലു. എ. യുടെ സമ്മേളനത്തിലാണ് വത്തിക്കാൻ ഈ സാമ്പത്തിക സഹായം ഉറപ്പുനൽകിയത്.

ഇപ്പോഴത്തെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നും ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാസിയ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ അഞ്ചു ദശലക്ഷത്തിലധികം പാലസ്തീൻ അഭയാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ യു. എൻ. ആർ. ഡബ്ല്യു. എ. യുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പങ്കുവച്ചു. ഒപ്പം സംഘടന അതിന്റെ പ്രവർത്തനത്തിൽ നിഷ്പക്ഷത കാത്തുസൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m