വത്തിക്കാനിലെ ദുഃഖവെള്ളിയാഴ്ചയിലെ സംഭാവന ദുരിതമനുഭവിക്കുന്ന ഗാസായിലെ ജനങ്ങൾക്ക്

ദുഃഖവെള്ളിയാഴ്ച വത്തിക്കാനിൽ ലഭിക്കുന്ന സംഭാവന ഗാസായിലെ ജനങ്ങൾക്കുവേണ്ടിയും അന്നാട്ടിൽ മാനുഷിക സഹായം ഉറപ്പാക്കുന്നതിനായും ചിലവിടുമെന്ന് വത്തിക്കാൻ അറിയിച്ചു.

പൗരസ്ത്യ സഭകൾക്കായുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ ക്ലോഡിയോ ഗുഗെറോട്ടി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഗാസായിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം, ഒക്ടോബർ ഏഴിലെ സംഭവങ്ങൾക്ക് ശേഷം, വിശുദ്ധ ഭൂമിയെ തളർത്തി. തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും അഭാവം ആയിരക്കണക്കിന് കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു“- കർദിനാൾ ഗുഗെറോട്ടി ചൂണ്ടിക്കാട്ടി.

1974-ൽ പോൾ ആറാമൻ മാർപാപ്പ തന്റെ അപ്പസ്തോലിക പ്രബോധനമായ നോബിസ് അനിമോയിൽ ദുഃഖവെള്ളിയാഴ്ച ധനസമാഹരണം നടത്തേണ്ട ദിവസമായി നിശ്ചയിച്ചിരുന്നു. അന്നുമുതൽ വിശുദ്ധ നാടിനായി ലോകമെമ്പാടും ഉള്ള ഇടവകകളിൽ നിന്നുള്ള ധനശേഖരത്തിന്റെ മേൽനോട്ടം വഹിക്കുന്നത് വത്തിക്കാൻ ആണ്. സാധാരണഗതിയിൽ, ശേഖരിക്കുന്ന ഫണ്ടിന്റെ 65% വിശുദ്ധ ഭൂമിയുടെ ഫ്രാൻസിസ്കൻ കസ്റ്റഡിക്കായി നീക്കിവച്ചിരിക്കുന്നു. ഇത് 800 വർഷത്തിലേറെയായി ഈ പ്രദേശത്തെ ക്രിസ്തുമതത്തിന്റെ വിശുദ്ധ സ്ഥലങ്ങൾ പരിപാലിക്കുന്നതിനായി ഉപയോഗിച്ചു പോരുന്നു.

ബാക്കിയുള്ള 35% സെമിനാരികൾക്കും വൈദികർക്കും വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി പൗരസ്ത്യ സഭകൾക്കുള്ള ഡിക്കാസ്റ്ററിക്ക് നൽകുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group