വെനസ്വേലയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് വെനസ്വേലയിൽ ബൊളിവേറിയൻ നാഷണൽ ഗാർഡിന്റെ (ജി. എൻ. ബി.) ഉദ്യോഗസ്ഥർ സുലിയ സംസ്ഥാനത്തെ മച്ചിക്വസ് പട്ടണത്തിൽ നിന്നുള്ള ഫാ. എൽവിസ് കബാർക്കയെ അറസ്റ്റ് ചെയ്തു.
പ്രദേശത്തെ സാൻ ബെനിറ്റോ ചാപ്പലിൽ പ്രാർത്ഥന നടത്തുന്നതിനിടെയാണ് വൈദികനെ അറസ്റ്റ് ചെയ്തതെന്ന് വെനസ്വേലൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏകപക്ഷീയമായ തടങ്കലുകൾ കൂടുതൽ സാധാരണമായിരിക്കുന്ന വെനസ്വേലയിലെ മനുഷ്യാവകാശസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ പുതിയ തെളിവാണ് ഈ സംഭവം. ജി. എൻ. ബി. ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫാ. കബാർക്ക, ചാപ്പലിൽ ജപമാലപ്രാർഥനയിൽ പങ്കെടുക്കുകയായിരുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെ അദ്ദേഹം ഒരു പിക്കപ്പ് ട്രക്കിൽ കയറി. എങ്കിലും, ഫാ. കബാർക അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ അറസ്റ്റിനെക്കുറിച്ചുള്ള വാർത്തകൾ അതിവേഗം പ്രചരിക്കുകയും തങ്ങളുടെ വൈദികനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മച്ചിക്വസിലെ ജി. എൻ. ബി. ആസ്ഥാനത്ത് ഇടവകക്കാർ ഒത്തു കൂടിയിരിക്കുകയാണ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group