സെപ്റ്റംബർ 8 ന് കത്തോലിക്ക കോൺഗ്രസ് ജാഗ്രതാ ദിനം ആചരിക്കുന്നു

സെപ്റ്റംബർ 8 ന് കത്തോലിക്ക കോൺഗ്രസ് ജാഗ്രതാ ദിനം ആചരിക്കുന്നു. പുതിയ ഇ. എസ്. എ. വിജ്ഞാപനത്തിലുള്ള ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും ഉൾപ്പെടുന്ന വില്ലേജുകളെ പൂർണ്ണമായും ഒഴിവാക്കാൻ സർക്കാരുകൾ സത്വരനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുമാണ് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ജാഗ്രതാദിനo ആചരിക്കുന്നത്.

അന്നേ ദിവസം എല്ലാ യൂണിറ്റുകളിലും ഈ വിഷയങ്ങളിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുമെന്നും നിവേദനങ്ങൾ സമർപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m