കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കേരളത്തിൽ കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനിടെ 22,799 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം 5315 കേസുകളും എടുത്തു. 2020ന് ശേഷം അതികമങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്.

ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. 2016 ല്‍ 2879 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017 ല്‍ ഇത് 3562 ആയി ഉയര്‍ന്നു. 2018 ല്‍ കേസുകള്‍ 4253 ആയി. 2020ല്‍ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും പിന്നീട് കേസുകള്‍ വര്‍ദ്ധിച്ചു.

കഴിഞ്ഞ വര്‍ഷം 5315 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് അഞ്ചു വര്‍ഷത്തിനിടെ 22799 കേസുകള്‍. ഈ വര്‍ഷം ജൂലായ് 31 വരെ 3226 കേസുകള്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ എടുത്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group