ക്രൈസ്തവർക്കെതിരേ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആസൂത്രിതവും വ്യാപകവുമായ അക്രമങ്ങൾക്കെതിരേ കോണ്ഗ്രസ് ശബ്ദമുയർത്തുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല.
ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും സമൂഹത്തിനും നേരേ അക്രമങ്ങൾ കൂടി വരികയാണെന്നും പല സർക്കാരുകളും മൗനം പാലിക്കുകയാണെന്നും റായ്പുരിൽ നടന്ന എഐസിസി പ്ലീനറി സമ്മേളനത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ചു ക്രൈസ്തവർക്കും നേരേ പല സംസ്ഥാനങ്ങളിലും നടക്കുന്ന അക്രമങ്ങൾക്കെതിരേ ഡൽഹിയിൽ ക്രൈസ്തവർ നടത്തിയ വൻ പ്രതിഷേധം കോണ്ഗ്രസ് പാർട്ടിയും ശ്രദ്ധിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തികച്ചും അപലപനീയമായ അക്രമങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group