ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ വീണ്ടും ആക്രമണം

ഛത്തീസ്ഗഡ്: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവർക്കെതിരെ തീവ്ര ഹിന്ദുഗ്രൂപ്പ് ആക്രമണം നടത്തി. ആക്രമണത്തിൽ 8 ക്രൈസ്തവർഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്.ദന്തേവാധ ജില്ലയിലെ പള്ളിയിൽ പ്രാർത്ഥിക്കാൻ ഒരുമിച്ചുകൂടിയ 150 ലധികം ക്രൈസ്തവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇതൊരു സാമുദായിക സെൻസിറ്റീവ് മേഖലയാണ് അതിനാൽ സാഹചര്യം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുവാനും പ്രാദേശിക സാമുദായിക സംഘർഷം ഒഴിവാക്കാൻ ഭരണകൂടം ശ്രമിക്കണമെന്നും ജഗദൽപ്പൂർ ബിഷപ്പ് ജോസഫ് കൊല്ലപ്പറമ്പിൽ പറഞ്ഞു. ഇവിടെ ക്രിസ്ത്യാനികൾ നിരവധി കാരണങ്ങളാൽ നിരന്തരം ആക്രമിക്കപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതപരമായി ജനങ്ങളെ ഭിന്നിപ്പി ക്കുവാൻ രാഷ്ട്രീയപ്രവർത്തകൻ ശ്രമിക്കുന്നതിൻ്റെ ഫലമാണ് തുടരെയുള്ള ആക്രമണങ്ങൾ ക്രിസ്ത്യാനികൾ നേരിടേണ്ടി വരുന്നതെന്ന് ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഐ.സി.സി മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദു അനുകൂല പാർട്ടി ഭരണത്തിൽ വന്നതിനുശേഷം ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ വർദ്ധിച്ചതായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു 2018 ൽ മതപരിവർത്തനം നിയമം നടപ്പാക്കുന്ന ഒൻപതാമത്തെ സംസ്ഥാനമാണ് ചത്തീസ്ഗഡ്. 23 ദശ ലക്ഷം വരുന്ന ജനസംഖ്യ 98.3 ശതമാനവും ഹിന്ദുക്കളാണ്,മുസ്ലിം ഒരു ശതമാനവും ബാക്കിവരുന്ന 1.4 ശതമാനം ആളുകളിൽ ക്രൈസ്തവരും ഗോത്ര വിഭാഗങ്ങളും ഉൾപ്പെടുന്നു.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group