ചൈനയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക ആഹ്വാനം നൽകി കർദിനാൾ ബോ

ചൈനയിലെ സഭയ്ക്ക് വേണ്ടിയും ജനങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുവാൻ മെയ് 23 മുതൽ 30 വരെയുള്ള ഒരാഴ്ചക്കാലം മാറ്റിവയ്ക്കാൻ ആഗോള സഭയോട് കർദിനാൾ ബോ അഭ്യർത്ഥിച്ചു.
covid 19 പകർച്ചവ്യാധി ആരംഭിച്ചതുമുതൽ ചൈനയിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ വർധിച്ചുവരികയാണെന്നും അതിനാൽ ജനങ്ങൾക്ക് വേണ്ടിയും ചൈനയിലെ കത്തോലിക്ക വിശ്വാസികൾക്കു വേണ്ടിയും പ്രാർത്ഥിക്കാൻ കർദിനാൾ ആഗോള വിശ്വാസ സമൂഹത്തെ ക്ഷണിച്ചു. ചൈനയിലെ എല്ലാ വിശ്വാസികളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പുറപ്പെടുവിച്ച ചട്ടങ്ങൾക്ക്‌ അനുസൃതമായി
പ്രവർത്തിക്കണമെന്ന നിയമം നിർബന്ധിതമാക്കിയത് മൂലം വളരെ പീഡനങ്ങൾ അനുഭവിക്കേണ്ടി വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഏഷ്യയിൽ ഉടനീളമുള്ള സഭയെ പ്രതിനിധീകരിച്ച് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പുമാരുടെ കോൺഫറൻസ് പ്രസിഡന്റ് നിലയിൽ ചൈനയിലെ സഭയ്ക്കുവേണ്ടിയും ചൈനീസ് ജനങ്ങൾക്കുവേണ്ടിയും മെയ്‌ 23 മുതൽ 30 വരെയുള്ള ഒരാഴ്ചക്കാലം പ്രാർത്ഥനവാരം ആചരിക്കാൻ ഞാൻ വിശ്വാസ സമൂഹത്തോട് ആവശ്യപ്പെടുന്നു “കർദിനാൾ ഹുയങ് ബോ ആവശ്യപ്പെട്ടു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group