തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശത്തേക്കുള്ള ഹെവി വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ ഉറപ്പു നല്കി. ഇതു രേഖപ്പെടുത്തിയ സിംഗിള്‍ബെഞ്ച്, വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് മതിയായ സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിംഗ് കമ്പനിയും നല്കിയ ഹര്‍ജികള്‍ 28 നു പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് അനു ശിവരാമനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
തുറമുഖ നിര്‍മ്മാണത്തിനു പോലീസ് സംരക്ഷണം നല്കാന് കോടതി ഉത്തരവിട്ടിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും ഇതു നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന് ഹര്‍ജിക്കാര്‍ ഇന്നലെ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group