വേനല്‍ക്കാലമായതോടെ കടുത്ത നടപടികളുമായി വാട്ടര്‍ അതോറിറ്റി; ജലം പാഴാക്കുന്നത് കണ്ടെത്തിയാല്‍ പിഴ

കടുത്ത വേനല്‍ വരള്‍ച്ചയിലേയ്ക്ക് വഴിമാറിയതോടെ ജലചൂഷണവും മോഷണവും തടയാൻ സ്‌ക്വാഡുകളുടെ പ്രവർത്തനം ശക്തിമാക്കി വാട്ടർ അതോറിറ്റി.

സൂപ്രണ്ടിംഗ് എൻജിനിയറുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ജില്ലയിലെ ഏഴ് സബ് ഡിവിഷനുകള്‍ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം.

ഇതിന് പുറമെ അസി. എൻജിനിയറും മീറ്റർ റീഡർമാരും സാങ്കേതിക വിഭാഗം ജീവനക്കാരും ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡ‌ും സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നുണ്ട്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡ‌ത്തിന് വിരുദ്ധമായി ജലം ഉപയോഗിക്കുന്നതും സ്‌ക്വാഡുകള്‍ കണ്ടെത്തും. മാനദണ്ഡ പ്രകാരം കുടിവെള്ളത്തിന് ഒന്നാം സ്ഥാനവും ഗാർഹിക ആവശ്യത്തിന് രണ്ടാം സ്ഥാനവുമാണുള്ളത്. കന്നുകാലി പരിപാലനവും വ്യാവസായിക ആവശ്യവുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ളത്. നിർമ്മാണാവശ്യങ്ങള്‍ക്ക് പൊതു സ്രോതസുകളിലെ ജലം ഉപയോഗിക്കുന്നതിന് തത്കാലം അനുമതിയില്ല.

ജലം പാഴാക്കുന്നത് കണ്ടെത്തിയാല്‍ പരമാവധി രണ്ട് തവണ താക്കീത് നല്‍കും. വീണ്ടും ആവർത്തിച്ചാല്‍ പിഴ ചുമത്തും. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തായിരിക്കും പിഴ തീരുമാനിക്കുക. പ്രത്യേക സാഹചര്യത്തില്‍ കണക്ഷൻ റദ്ദാക്കാനും സാദ്ധ്യതയുണ്ട്.

ജല്‍ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായ ഗാർഹിക കണക്ഷനുകള്‍ തത്കാലം നിറുത്തിവയ്ക്കാനും അനൗപചാരിക തീരുമാനമുണ്ട്. ജല സ്രോതസുകളുടെ നില അത്ര മെച്ചമല്ലെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കുറ്റകരമായ പ്രവൃത്തികള്‍

 പൊതുടാപ്പുകളില്‍ നിന്ന് ഹോസ് ഉപയോഗിച്ച്‌ വെള്ളം ശേഖരിക്കല്‍

 പൊതു പൈപ്പ് ലൈനില്‍ നിന്ന് വെള്ളം ചോർത്തല്‍

 ഗാർഹിക കണക്ഷനുകളില്‍ മീറ്റർ പോയിന്റില്‍ നിന്നല്ലാതെ വെള്ളമെടുക്കല്‍

 പൊതുടാപ്പുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച്‌ വാഹനം കഴുകല്‍

ജലം പാഴാക്കിയാല്‍ പിഴ – ₹ 2000 – 25000 വരെ

ജല ചൂഷണം കണ്ടുപിടിക്കുന്നതിനൊപ്പം പൊതുലൈനുകളിലെ ചോർച്ച കണ്ടെത്തി ജലശോഷണം ഒഴിവാക്കാനും അടിയന്തര നടപടി സ്വീകരിച്ചു.

വാട്ടർ അതോറിട്ടി അധികൃതർ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group